1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2016

സ്വന്തം ലേഖകന്‍: എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ 80.3 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലന്‍സ്. ഈ തുക യാതൊരു രേഖകളുമില്ലാതെ വിതരണം ചെയ്തതായി വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പ്രത്യേക വിജിലന്‍സ് കോടതി പരിഗണിക്കുമ്പോഴാണ് വിജിലന്‍സിന്റെ വെളിപ്പെടുത്തല്‍. മൈക്രോ ഫിനാന്‍സിനെ സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വെളിവായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ 11 ന് ഹാജരാക്കാന്‍ കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി.

സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പ്പറേഷനില്‍നിന്ന് ഈഴവ സമുദായാംഗങ്ങളുടെ ക്ഷേമത്തിനെന്നപേക്ഷിച്ചാണ് വന്‍തുക കുറഞ്ഞ പലിശയ്ക്ക് എസ്.എന്‍.ഡി.പി. വായ്പ എടുത്തത്. എന്നാല്‍ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ സമുദായാംഗങ്ങളില്‍നിന്ന് മൂന്നിരട്ടിയോളം അധികപലിശ ഈടാക്കിയതായി വി.എസ്. ആരോപിച്ചിരുന്നു.
വായ്പ എടുത്തിട്ടില്ലാത്തവരുടെ പേരും മേല്‍വിലാസവും ഉപയോഗിച്ച് വന്‍തുക വായ്പ എടുത്തതായി രേഖകളുണ്ടാക്കിയും തട്ടിപ്പ് നടത്തി.

ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും ജപ്തി നോട്ടീസുമായി എത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി സമുദായാംഗങ്ങള്‍ക്ക് ബോധ്യമായത്. ഇത്തരത്തില്‍ അയ്യായിരം കോടി രൂപയിലേറെ തട്ടിച്ചെന്നാണ് വി.എസിന്റെ ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.