1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2015


ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ഉള്‍പ്പെടെ ട്വിറ്ററിനെ സജീവമായി ഉപയോഗിച്ച് തുടങ്ങിയതോടെ പ്രതിസന്ധിയിലായ ബ്രിട്ടീഷ് സര്‍ക്കാര്‍ വിവരശേഖരണത്തിനായി ട്വിറ്ററിന് നല്‍കിയ അപേക്ഷകളുടെ എണ്ണത്തില്‍ വര്‍ദ്ധന. എന്നാല്‍, ബ്രിട്ടീഷ് അധികൃതര്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ പകുതിയോളവും ട്വിറ്റര്‍ നിരസിച്ചു. ബ്രിട്ടീഷ് അധികൃതര്‍ക്ക് സംശയം തോന്നുന്ന പ്രൊഫൈലുകളിലെ വിവരം അന്വേഷിച്ചാണ് അപേക്ഷകളിലേറെയും. ഈ അക്കൗണ്ട് എവിടെനിന്ന് ആരാണ് പ്രവര്‍ത്തിപ്പിക്കുന്നത് എന്നാണ് ബ്രിട്ടണ് അറിയേണ്ടത്.

2014ല്‍ ബ്രിട്ടണ്‍ ആകെ 116 റിക്വസ്റ്റുകള്‍ നടത്തിയെങ്കില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലഘട്ടത്തില്‍ 299 റിക്വസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ബ്രിട്ടണിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാക്കിയതിന്റെ തെളിവാണിതെന്ന് സര്‍ക്കാര്‍ അടക്കം പറയുമ്പോള്‍ അമേരിക്കയെ പോലെ തന്നെ ഇന്റര്‍നെറ്റ് ഒളിഞ്ഞു നോട്ടത്തിനാണ് ബ്രിട്ടണും താല്‍പര്യമെന്നാണ് ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ട്വിറ്റര്‍ പുറത്തിറക്കിയ ട്രാന്‍സ്‌പെരന്‍സി റിപ്പോര്‍ട്ട് പ്രകാരം മറ്റേത് രാജ്യത്തേക്കാളേറെ തുടര്‍ച്ചയായ സ്‌നൂപ്പിംഗ് റിക്വസ്റ്റുകള്‍ നടത്തുന്നത് ബ്രിട്ടണാണ്. ഈ വര്‍ഷത്തിന്റ ആദ്യ പകുതിയില്‍ ലഭിച്ച വിവരശേഖരണ അപേക്ഷയില്‍ ഏഴ് ശതമാനവും ലഭിച്ചത് ബ്രിട്ടണില്‍നിന്നാണ്. ഇന്ത്യ, ഫ്രാന്‍സ്, ജപ്പാന്‍, ടുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും നൂറു കണക്കിന് സ്‌നൂപ്പിംഗ് റിക്വസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.