1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2022

സ്വന്തം ലേഖകൻ: സൗദിയിൽ സോഷ്യൽ മീഡിയ പ്രമോഷൻ അംഗീകൃത ഏജൻസികൾ വഴിയല്ലാതെ നടത്തരുതെന്ന് വാണിജ്യ സ്ഥാപനങ്ങൾക്ക് റിയാദ് ചേംബർ ഓഫ് കോമേഴ്സ് മുന്നറിയിപ്പ് നൽകി. അംഗീകൃത സ്ഥാപനങ്ങളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ പരസ്യ കാമ്പയിനിന് വേണ്ടി കരാർ ഇടപാട് നടത്താൻ പാടുള്ളു.

നിയമ ലംഘനം നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കും. പരസ്യം പോസ്റ്റ് ചെയ്യുന്ന സൗദി പൗരന്മാരല്ലാത്ത താമസക്കാരും സന്ദർശകരുമായ ആളുകളുടെ ഇടപാടുകൾ നിരീക്ഷിച്ച് നിയമം ലംഘിക്കുന്നതായി അധികൃതർ മനസിലാക്കി. തുടർന്നാണ് റിയാദ് ചേംബർ ഇതുമായി ബന്ധപ്പെട്ട് സർക്കുലർ പുറത്തിറക്കിയത്. പല പരസ്യങ്ങളും അധികൃതർ പരിശോധന നടത്തി.

അവരുടെ രേഖകൾ പരിശോധിച്ചപ്പോൾ ആണ് അവർക്ക് രാജ്യത്ത് പ്രവർത്തിക്കാൻ ആവശ്യമായ ലൈസൻസ് ഇല്ലെന്ന് മനസിലായത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

സമൂഹ മാധ്യമങ്ങളിൽ വാണിജ്യ പരസ്യം ചെയ്യാൻ അനുവദിക്കണമെങ്കിൽ ആവശ്യമായ രേഖകൾ നൽകണം. സ്വദേശികളല്ലാത്തവരുമായി ഇടപാടുകൾ നടത്തുകയോ അവരുടെ ഉത്പന്നങ്ങൾ വിൽക്കുകയോ അവരുടെ ചരക്കുകൾ മാർക്കറ്റിൽ എത്തിക്കുകയോ ചെയ്യരുത്.

മാർക്കറ്റിങ് ഇവന്റുകളിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്യരുത്. ലൈസൻസില്ലാതെ ഒരു വിദേശി സ്വന്തം അക്കൗണ്ടിൽ സാമ്പത്തിക പ്രവർത്തനം നടത്തുന്നത് കുറ്റമാണ്. അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ പിഴയും ആണ് കുറ്റവാളിക്ക് വിധിക്കുക. റിയാദ് ചേംബർ ആണ് ഇക്കര്യം അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.