
സ്വന്തം ലേഖകൻ: ഫേസ്ബുക്ക് വിദ്വേഷപ്രചരണങ്ങൾക്ക് കൂട്ടുനിന്ന് ലാഭം കൊയ്യുവെന്നാരോപിച്ച് കമ്പനിയുടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു. 28കാരനായ അശോക് ചന്ദ്വാനിയാണ് ഫേസ്ബുക്കിൽ ഇനിയും തുടരാൻ കഴിയില്ലെന്ന് അറിയിച്ചത്. യു.എസിലും ആഗോതലത്തിൽ തന്നെ വിദ്വേഷപ്രചരണങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഒരു സംരംഭത്തിന് ഇനിമുതൽ ഒരുതരത്തിലുള്ള സംഭാവനയും നൽകാനാവില്ലെന്ന് അശോക് ചന്ദ്വാനി രാജിക്കത്തിൽ കുറിച്ചു.
സാമൂഹിക മൂല്യം വളർത്തുക എന്ന ദൗത്യത്തിൽ നിന്നും പിറകോട്ടുപോയ ഫേസ്ബുക്ക്ലാഭമുണ്ടാക്കുന്നതിനാണ് പ്രധാന്യം നൽകുന്നത് . വംശീയവെറി, അക്രമത്തിന് ആഹ്വാനം ചെയ്യൽ, വിദ്വേഷപ്രചരണം തുടങ്ങിയവക്ക് ഫേസ്ബുക്കിന്റെ പ്ലാറ്റ്ഫോം വേദിയായി. അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വിദ്വേഷ പോസ്റ്റുകൾ ഉൾപ്പെടെയുള്ളതിൽ നടപടിയെടുക്കാന്‍ ഫേസ്ബുക്കിനായില്ല.
പൊലീസ് വെടിവെപ്പിൽ േജക്കബ് േബ്ലക്ക് മരിച്ചതിനെ തുടർന്ന് കെനോഷയിലും വിസ്കോന്‍സിന്‍ തെരുവുകളിൽ അക്രമം നടത്തുകയും ജനങ്ങളോട് തോക്കേന്തി പ്രതികാരം ചെയ്യണമെന്ന് പ്രേരിപ്പിക്കുകയും ചെയ്ത തീവ്രവാദ ഗ്രൂപ്പുകളുടെ പോസ്റ്റുകളും ചിത്രങ്ങളും നീക്കം ചെയ്യുന്നതിലും ഫേസ്ബുക്ക് പരാജയപ്പെട്ടു.
തീവ്രവലതു പക്ഷ പ്രസ്ഥാനമായ ബൂഗുലു ബോയ്സിെൻറ ചിത്രങ്ങളും അക്കൗണ്ടുകളും നിരോധിക്കാനും ഫേസ്ബുക്ക് തായറായില്ല. സായുധരായ ബൂഗുലൂ അംഗങ്ങളുടെ ചിത്രങ്ങൾ ഇപ്പോഴും ഫേസ്ബുക്കിലുണ്ടെന്നും അശോക് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു.
സമാന ആരോപണവുമായി കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി ജീവനക്കാര്‍ ഫേസ്ബുക്കിൽ നിന്നും രാജിവെച്ചിരുന്നു. മിനാപോളിസ് വെടിവെപ്പിനെ തുടർന്ന് കൊള്ളയടിക്കലാണ് വെടിവെപ്പിൽ കലാശിച്ചതെന്ന ട്രംപിെൻറ പോസ്റ്റ് പിന്‍വലിക്കില്ലെന്ന് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചതിന് ശേഷം മാത്രം ഒരാഴ്ചക്കിടെ മൂന്നു പേരാണ് രാജിവെച്ചത്.
ഫേസ്ബുക്ക് വിദ്വേഷം പരത്തുന്നുവെന്ന ആരോപണം ശക്തമായതോടെ സർക്കാർ വിരുദ്ധ, തീവ്ര നിലപാടുള്ള സംഘടനകളുടെ ഉൾപ്പെടെ നിരവധി അക്കൗണ്ടുകൾ നീക്കം ചെയ്തിരുന്നു.
ഇന്ത്യയില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായി ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തിയിരുന്നു. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ-വര്‍ഗീയ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ ഫേസ്ബുക്ക് താറാകാതിരുന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സക്കർബർഗിന് കത്ത് അയച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല