1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2022

സ്വന്തം ലേഖകൻ: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചീറ്റ്. പരാതിക്കാരി ഉന്നയിച്ചത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും ക്ലീൻ ചിറ്റ് ലഭിച്ചതോടെ സർക്കാർ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. സോളാർ പീഡനക്കേസിൽ ആറ് കേസുകളായിരുന്നു സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. നേരത്തെ കേസിൽ അടൂർ പ്രകാശ്, എ പി അനിൽകുമാർ,ഹൈബി ഈഡൻ, കെ സി വേണുഗോപാല്‍ എന്നിവർക്ക് സി ബി ഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.

ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരി ആരോപിച്ചിരുന്നത്. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്. സോളാർ പീഡനക്കേസിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസ് എപി അബ്ദുള്ളക്കുട്ടിക്ക് എതിരെയായിരുന്നു. അന്നത്തെ കോൺഗ്രസ് നേതാവും ഇന്ന് ബിജെപി ദേശീയ നേതാവുമായ അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ ആരോപണത്തിൽ തെളിവുകളില്ലെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു.

പീഡന പരാതി ഉയർന്നതിന് പിന്നാലെ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ മുന്നോട്ട് പോകുന്നതിനിടെയാണ് പിണറായി സർക്കാർ കേസ് സിബിഐക്ക് കൈമാറിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.