1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2017

സ്വന്തം ലേഖകന്‍: ഉമ്മന്‍ചാണ്ടി, ആ­ര്യാ­ടന്‍ മു­ഹ­മ്മ­ദ്, അ­ടൂര്‍ പ്ര­കാശ്, എ­പി അ­നില്‍­കു­മാര്‍ എന്നിവന്‍ ലൈംഗികമായി ചൂഷണം ചെയ്തു, കെ­സി വേണുഗോ­പാല്‍ ബ­ലാ­ത്സം­ഗം ചെ­യ്­തു, സരിതയെ ലൈംഗികമായി ചൂഷണം ചെയ്തത് 16 പേര്‍, ലൈംഗിക പീഡനങ്ങളുടെ പരമ്പരയുമായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ത­ന്നെ ബ­ലാ­ത്സം­ഗം ചെ­യ്യു­കയും ലൈംഗി­ക ചൂഷ­ണം ചെ­യ്­ത­വ­രു­ടെയും പേ­രു­കള്‍ വെ­ളി­പ്പെ­ടു­ത്തി സരി­ത ക­മ്മീ­ഷ­നില്‍ നല്‍കിയ മൊ­ഴി­യു­ടെ അ­ടി­സ്ഥാ­ന­ത്തില്‍ ക്രി­മി­നല്‍ കേ­സ് എ­ടു­ക്കു­മെ­ന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ച് മു­ഖ്യ­മന്ത്രി പിണറായി വിജയന്‍ വ്യ­ക്ത­മാ­ക്കി­.

പൊതുജനതാല്‍പര്യ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്രവേഗം സഭയില്‍വെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടേംസ് ഓഫ് റഫറന്‍സ് ലംഘിച്ചതിനാലാണ് വീണ്ടും നിയമോപദേശം തേടിയത്. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചു. കേസ് അന്വേഷിച്ച പോലീസ് സംഘവും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ആര്യാടന്‍ മുഹമ്മദ് കഴിയുന്ന രീതിയിലൊക്കെ സരിതയെ സഹായിക്കാന്‍ ശ്രമിച്ചു. ഫോണ്‍ രേഖകളെക്കുറിച്ച് വിശദമായ അഅന്വേഷണം നടത്തിയിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്നും കമ്മീഷന്‍ മുന്‍വിധിയോടെ പെരുമാറിയെന്നും യുഡിഎഫ് ആരോപിച്ചു.

സോ­ളാര്‍ കേ­സില്‍ ജു­ഷീ­ഷ്യല്‍ അ­ന്വേഷ­ണം ന­ടത്തി­യ ജ­സ്­റ്റീ­സ് ജി ശി­വ­രാ­ജന്‍ ക­മ്മീ­ഷന്‍ റി­പ്പോര്‍­ട്ടില്‍ സരി­ത ക­മ്മീ­ഷ­ന് നല്‍കി­യ ക­ത്ത് റി­പ്പോര്‍­ട്ടില്‍ സം­ക്ഷി­പ്­ത­മാ­യി ഉള്‍­പ്പെ­ടു­ത്തി­യി­ട്ടുണ്ട്. ഈ ക­ത്തില്‍ ത­ന്നെ ലൈം­ഗി­ക­മാ­യി ഉ­പ­യോ­ഗി­ച്ച­വ­രു­ടെ വിവ­രം കൃ­ത്യ­മാ­യി സരി­ത വി­വ­രി­ക്കുന്നുണ്ട്. മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന ഉ­മ്മന്‍ ചാ­ണ്ടി സ­രിതയെ ലൈം­ഗി­ക­മാ­യി ചൂഷ­ണം ചെ­യ്­തെ­ന്നാ­ണ് റി­പ്പോര്‍­ട്ടില്‍ പ­റ­യു­ന്ന­ത്. ക്ലി­ഫ് ഹൗ­സില്‍ വ­ച്ചാ­ണ് ഉ­മ്മന്‍ ചാ­ണ്ടി ലൈംഗി­ക പീഡ­നം ന­ട­ത്തി­യ­തെ­ന്ന് റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന ഉ­മ്മന്‍ ചാ­ണ്ടി­യെ കൂ­ടാ­തെ മ­ന്ത്രി­മാ­രാ­യി­രു­ന്ന ആ­ര്യാ­ടന്‍ മു­ഹ­മ്മ­ദ്, അ­ടൂര്‍ പ്ര­കാശ്, എ­പി അ­നില്‍­കു­മാര്‍ എ­ന്നി­വര്‍­ സ­രി­തയെ ലൈംഗി­ക ചൂഷ­ണം ന­ട­ത്തി­യെ­ന്നാ­ണ് റി­പ്പോര്‍­ട്ടില്‍ പ­റ­യു­ന്നത്.

വൈ­ദ്യുതി മ­ന്ത്രി­യാ­യി­രുന്ന ആ­ര്യാ­ടന്‍ മു­ഹമ്മ­ദ് പ­ലത­വണ ലൈംഗി­ക ചൂഷ­ണം ന­ട­ത്തി­യെ­ന്നാ­ണ് ക­മ്മീ­ഷ­നില്‍ മൊ­ഴി നല്‍­കി­യി­രി­ക്കു­ന്ന­ത്. ടൂ­റി­സം മ­ന്ത്രി­യാ­യി­രു­ന്ന എ­പി അ­നില്‍­കു­മാര്‍ ഹോ­ട്ട­ലു­ക­ളില്‍ വ­ച്ച് ലൈംഗി­ക ചൂഷ­ണം ചെ­യ്­തു­വെന്നും റ­വന്യൂ മ­ന്ത്രി­യാ­യി­രു­ന്ന അ­ടൂര്‍ പ്ര­കാ­ശ് ലൈം­ഗി­ക­മാ­യി പീ­ഡി­പ്പി­ക്കു­കയും ഫോണ്‍ സെ­ക്­സി­ന് വി­ധേ­യ­മാ­ക്കി­യെ­ന്നും റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. കേ­ന്ദ്ര­മ­ന്ത്രി­യാ­യി­രു­ന്ന കെ­സി വേണു­ഗോ­പാല്‍ എം­പി ഭീ­ഷ­ണി­പ്പെ­ടു­ത്തി ബ­ലാ­ത്സം­ഗം ചെ­യ്­തു­വെ­ന്നാ­ണ് റി­പ്പോര്‍­ട്ടി­ല്‍ പ­റ­യു­ന്നത്. കെസി വേണുഗോപാലിന്റെ ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് അഞ്ചുദിവസം താന്‍ അവശയായിപ്പോയെന്നും സരിത പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജോ­സ് കെ മാ­ണി എം­പി ദില്ലി­യില്‍ വ­ച്ചും എംഎല്‍എ ഹൈബി ഈ­ഡന്‍ എംഎല്‍എ ഹോ­സ്­റ്റ­ലില്‍ വച്ചും എ­റ­ണാ­കുള­ത്തെ ഗ­സ്­റ്റ് ഹൗ­സില്‍ വച്ചും ലൈം­ഗി­ക­മാ­യി ചൂഷ­ണം ചെ­യ്­തു­വെന്നും സ­രി­ത വെ­ളിപ്പെ­ടു­ത്തി­യ­താ­യി ക­മ്മീ­ഷന്‍ റി­പ്പോര്‍­ട്ടില്‍ പ­റ­യു­ന്നു. എം­എല്‍എ­യായ മോന്‍­സ് ജോ­സഫും ലൈംഗി­ക ചൂ­ഷ­ണ­ത്തി­ന് വി­ധേ­യ­മാ­ക്കി. മുന്‍ എംഎല്‍­എ പിസി വി­ഷ്­ണു­നാ­ഥ് ലൈംഗി­ക ചു­വ­യോ­ടെ സം­സാ­രി­ച്ചു­വെന്നും റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. എ­ഡി­ജി­പി­യും സോ­ളാര്‍ കേ­സില്‍ അ­ന്വേണ്ടഷ­ണ ഉ­ദ്യോ­ഗ­സ്ഥ­നു­മാ­യി­രു­ന്ന കെ പ­ത്മ­കു­മാര്‍ ഐ­പിഎ­സ് എ­റ­ണാ­കു­ളം ക­ലൂ­രി­ലെ ഫ്‌ളാറ്റില്‍ വ­ച്ച് ലൈം­ഗി­ക­മാ­യി പീ­ഡി­പ്പി­ച്ചു­വെന്നും സരി­ത വെ­ളി­പ്പെ­ടുത്തി­യ കാര്യം ക­മ്മീ­ഷ­ന്‍ റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു.

ലൈംഗി­ക പീ­ഡ­ന­ക്കേ­സില്‍ പ്ര­ത്യേണ്ടകം അ­ന്വേഷ­ണം ന­ട­ത്താ­നാ­ണ് സര്‍­ക്കാര്‍ തീ­രു­മാനം. ഇ­തു­കൂ­ടാ­തെ പ്ര­തി­ഫ­ല­മാ­യി ലൈം­ഗി­ക­സം­തൃ­പ്­തി നേ­ടിയ­ത് അ­ഴി­മ­തി­കു­റ്റ­ത്തി­ന്റെ പ­രി­ധി­യില്‍ വരു­മോ­യെ­ന്ന­ കാ­ര്യവും പരി­ശോ­ധി­ക്കും. ഇ­ത് അ­ഴി­മ­തി­യു­ടെ പ­രി­ധി­യില്‍ വ­രു­ന്ന­താ­ണെ­ങ്കില്‍ അ­ഴി­മ­തി­ക്കേ­സ് ര­ജി­സ്റ്റര്‍ ചെ­യ്യാ­നാ­ണ് തീ­രു­മാനം. നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിയമസഭയുടെയും സര്‍ക്കാരിന്റെയും വെബ്‌സൈറ്റുകളില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.