1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2019

സ്വന്തം ലേഖകൻ: പൂര്‍ണ വലയ സൂര്യഗ്രഹണം കണ്ടു മലയാളികള്‍. കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി കാണാനായത്. ഇവിടെ അയ്യായിരത്തിലധികം ആളുകളാണ് ഗ്രഹണം കാണാന്‍ സൗകര്യമൊരുക്കിയ സ്ഥലങ്ങളില്‍ തടിച്ചുകൂടിയത്. 11.11-ഓടെ കേരളത്തിലെ സൂര്യഗ്രഹണം പൂര്‍ത്തിയാകും.

എന്നാല്‍ ഏറെ പ്രതീക്ഷയോടെ ആളുകള്‍ കാത്തിരുന്നെങ്കിലും വയനാട്ടിലെ കല്‍പ്പറ്റയില്‍ മൂടല്‍മഞ്ഞും മഴമേഘങ്ങളും ഗ്രഹണത്തിനു മങ്ങലേല്‍പ്പിച്ചു. രാവിലെ 8.04 മുതല്‍ ഗ്രഹണം തുടങ്ങിയിരുന്നു. 9.26 മുതല്‍ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഹണ സമയത്ത് 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു.

നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ സോളാര്‍ ഫില്‍റ്ററുകള്‍ മുഖേനയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ മുഖേനയുമാണ് ആളുകള്‍ ഇതു കണ്ടത്. ചെറുവത്തൂരിനു പുറമേ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കൊല്ലം തുടങ്ങി വിവിധ ഇടങ്ങളിലെ വലയ ഗ്രഹണം കാണാനായി സൗകര്യങ്ങളുണ്ടായിരുന്നു.

ഇതിനു മുമ്പ് കേരളത്തില്‍ വലയ ഗ്രഹണം ദൃശ്യമായത് 2010ല്‍ തിരുവനന്തപുരത്താണ്. 2021ജൂണ്‍ മാസം 21 ന് ഇന്ത്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാവുമെങ്കിലും കേരളത്തില്‍ വളരെ ദുര്‍ബ്ബലമായ ഭാഗിക സൂര്യഗ്രഹണമായിരിക്കും കാണുക. അടുത്ത ശക്തമായ സൂര്യഗ്രഹണം 2031 മെയ് മാസം 21 നാണ്. അന്ന് 10 :58 മുതല്‍ 03:04 വരെ മധ്യകേരളത്തില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.