1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2024

സ്വന്തം ലേഖകൻ: സമ്പൂര്‍ണ സൂര്യഗ്രഹണം കണ്ടും പകര്‍ത്തിയും ജനങ്ങള്‍. 2021 ല്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാനുള്ള ഭാഗ്യം അന്റാര്‍ട്ടിക്കയ്ക്ക്‌ മാത്രമായിരുന്നെങ്കില്‍ 2024 ല്‍ അത് അമേരിക്ക,കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കായിരുന്നു ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയിലൂടെ, സൂര്യനെ പൂര്‍ണമായി മറച്ച് കടന്നുപോകുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്‌

സൂര്യഗ്രഹണം ആദ്യം ദൃശ്യമായത് മെക്‌സിക്കോയിലാണ്. തിങ്കളാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 9:13 മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2:22 വരെ സൂര്യഗ്രഹണം ദൃശ്യമായിരുന്നു. സൂര്യഗ്രഹണം കാണാൻ സാധിക്കാത്തവര്‍ക്കായി നാസ ലൈവ് സ്ട്രീമിങ് പങ്കുവെച്ചിരുന്നു.

സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തെ സാക്ഷ്യമാക്കി കല്യാണങ്ങളും പാര്‍ട്ടികളും അരങ്ങേറിയിരുന്നു. ആയിരങ്ങളാണ് അത്യപൂര്‍വ്വ കാഴ്ചയ്ക്ക്‌ സാക്ഷ്യം വഹിക്കാനായി മെക്‌സിക്കോ സിറ്റിയില്‍ ഒത്തുകൂടിയത്. വടക്കേ അമേരിക്കയില്‍ ഇനി 2044 വരെ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഉണ്ടായേക്കില്ല. അപൂര്‍വകാഴച സാക്ഷ്യം വഹിച്ചവർ പലയിടങ്ങളിൽ നിന്ന് ചിത്രങ്ങളും വീഡിയോകളും പങ്ക് വെച്ചിട്ടുണ്ട്.

ഇത്തവണത്തെ സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ത്യയില്‍ കാണാനായില്ലെങ്കിലും സമ്പൂര്‍ണ്ണ സൂര്യഗ്രഹണം 2034 മാര്‍ച്ച് 30 ന് ഇന്ത്യയില്‍ നിന്നും കാണാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കൊളംബിയ, വെനസ്വേല, അയര്‍ലാന്‍ഡ്, പോര്‍ട്ടല്‍, ഐസ്ലാന്‍ഡ്, യുകെ എന്നിവിടങ്ങളിലും കരീബിയന്‍ രാജ്യങ്ങളിലും ഭാഗികമായി ഗ്രഹണം കണ്ടു.

ചന്ദ്രന്‍ ഭൂമിയോട് അടുക്കുകയും സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ സഞ്ചരിക്കുന്നതിനിടെ ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുകയും ചെയ്യുന്ന അത്യപൂര്‍വമായ ഈ പ്രതിഭാസമാണിത്. ഇതോടെ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുകയും വെളിച്ചം ഇല്ലാതാവുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.