1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2022

സ്വന്തം ലേഖകൻ: ചെറിയ വിമാനങ്ങളിൽ സോളോ യാത്രകൾ നടത്തുന്ന ബെൽജിയം സ്വദേശി പത്തൊമ്പത്കാരിയായ സാറ റഥർഫോർഡ് കഴിഞ്ഞ ദിവസം റിയാദിലെത്തി. 52 രാജ്യങ്ങളിലൂടെയുള്ള യാത്രക്കിടെയാണ് അവർ സൗദിയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. സൗദി ഏവിയേഷൻ ക്ലബ് വലിയ വൻവരവേൽപാണ് സാറ റഥർഫോർഡിന് നൽകിയത്. 52 രാജ്യങ്ങളിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 32,000 കിലോമീറ്റർ ദൂരമാണ് ഇവർ മെത്തത്തിൽ പറക്കാൻ ഉദ്യേശിക്കുന്നത്.

എൻജിനീയറിങ്, ഗണിതശാസ്ത്രം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലയിൽ സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്ത്രീകളെ ഈ രംഗത്തേക്ക് കൊണ്ടുവരുക എന്നിവയാണ് സാറയുടെ ഈ സോളോ യാത്രയിലൂടെ ലക്ഷ്യം വെക്കുന്നത്. 2021 ൽ ആണ് സാറ ഈ യാത്ര തുടങ്ങിയത്. പടിഞ്ഞാറൻ ബെൽജിയത്തില്‍ നിന്നാണ് യാത്രക്ക് തുടക്കം കുറിച്ചത്.

ഏറ്റവും ചെറിയതും, ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയതും ആയ വിമാനത്തിലാണ് സാറയുടെ യാത്ര. ഷാർക്ക് അൾട്രാലൈറ്റ് എന്നാണ് ഈ വിമാനത്തിന്റെ പേര്. രണ്ട് സീറ്റ്, ഒരു എൻജിൻ, ലൈറ്റ് വിങും ഉള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ലൈറ്റ് എയർക്രാഫ്റ്റാണിത്. മണിക്കൂറിൽ 300 കി.മി വേഗത്തിൽ ആണ് ഇത് സഞ്ചരിക്കുക.

2020 ഓഗസ്റ്റ് 18നാണ് യു.എസ് ഫെഡറൽ ഏവിയേഷൻ അസ്‍മിനിസ്ട്രേഷനിൽ നിന്നും വിമാനം പറത്തുന്നതിനുള്ള പ്രത്യേക ഫ്ലൈറ്റ് ലൈസൻസ് സാറ സ്വന്തമാക്കിയത്. സാറയുടെ ഈ യാത്ര വിജയിച്ചാൽ ഒറ്റക്ക് ലോകം ചുറ്റുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി സാറക്ക് ഗിന്നസ് ബുക്കിൽ ഇടം നേടാൻ സാധിക്കും.

യുഎഇയിൽ നിന്നാണ് സാറ സൗദിയിലെ റിയാദിൽ എത്തിയത്. റിയാദ് ഏയർപേർട്ടിൽ സാറയെ സ്വീരിക്കാൻ വേണ്ടി സൗദിയിലെ ബെൽജിയം അംബാസഡർ, റിയാദ് വിമാനത്താവള കമ്പനിയിലെയും സൗദി ഏവിയേഷൻ ക്ലബിലെയും നിരവധി ഉദ്യോഗസ്ഥരും എത്തിയിരുന്നു. സൗദി പ്രസ് ഏജൻസിയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.