1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2021

സ്വന്തം ലേഖകൻ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ അന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയെന്ന് ആശുപത്രി അധികൃതര്‍. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വൂഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹം വിദഗ്ദ ചികിത്സയിലൂടെയാണ് കടന്ന് പോകുന്നതെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച്ച വീട്ടിലെ ജിമ്മില്‍ വ്യായാമത്തിലായിരിക്കവെയാണ് ഗാംഗുലിക്ക് നെഞ്ചുവേദനയനുഭവപ്പെടുന്നത്. തുടര്‍ന്ന് കൊല്‍ക്കത്തയിലെ വൂഡ്‌ലാന്‍ഡ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇസിജിയില്‍ ചില വ്യതിയാനങ്ങള്‍ അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ പള്‍സും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണെന്നും ആശുപത്രി പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറഞ്ഞു.

ആരോഗ്യ നിലയില്‍ തൃപ്തിയുണ്ടെങ്കിലും കുടുതല്‍ പരിശോധയ്ക്ക് വിധേയനാക്കേണ്ടതുണ്ടെന്നതിനാലാണ്‌ അദ്ദേഹത്തെ പ്രാഥാമിക ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയതെന്നും പ്രസ്ഥാവനയില്‍ പറഞ്ഞു.

അദ്ദേഹം ആരോഗ്യവാനായി ഉടന്‍ തിരിച്ച് വരട്ടെ എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിസിസിഐ സെക്രട്ടറി ജെയ് ഷായും ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സഹോദരനായ സ്‌നേഹശിഷിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോയേഷന്‍ ഭാരവാഹിയാണ് സ്‌നേഹശിഷ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.