സ്വന്തം ലേഖകന്‍: ‘ഇവനെ എവിടുന്ന് കിട്ടി?’ ധോനിയെക്കുറിച്ചുള്ള മുഷറഫിന്റെ ചോദ്യത്തിന് ഗാംഗുലിയുടെ കിടിലന്‍ മറുപടി. ആദ്യ ട്വന്റി20 ലോകകപ്പില്‍ ധോനിയുടെ നീളന്‍ മുടി ഇന്ത്യയില്‍ മാത്രമല്ല, പാകിസ്താനിലും ഹിറ്റായിരുന്നു. ആ മുടിയോട് ഇഷ്ടം തോന്നിയ അന്നത്തെ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് ധോനിയോട് മുടി മുറിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
ലാഹോറില്‍ നടന്ന ഇന്ത്യപാക് മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെയായിരുന്നു മുഷറഫ് ധോനിയുടെ മുടിയെ പ്രശംസിച്ചത്. ഇവിടെ ഗാലറിയില്‍ കണ്ട ചില പ്ലക്കാര്‍ഡുകള്‍ പറയുന്നത് നിങ്ങള്‍ മുടി വെട്ടണമെന്നാണ്. എന്നാല്‍ ഞാന്‍ പറയുന്നത് മുടി മുറിക്കരുത് എന്നാണ്. നിങ്ങള്‍ക്ക് ഇത് നന്നായി ചേരുന്നുണ്ട്. മാന്‍ ഓഫ് ദ മാച്ചിനുള്ള പുരസ്‌കാരം നല്‍കിക്കൊണ്ട് അന്ന് മുഷറഫ് പറഞ്ഞ വാക്കുകളാണിത്.
എന്നാല്‍ പരമ്പരയ്ക്കിടെ മുഷറഫിനെ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം ധോനിയെക്കുറിച്ച് ചോദിച്ച ഒരു കാര്യം ഓര്‍ത്തെടുക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ധോനിയെ എവിടെ നിന്നു കിട്ടി എന്നായിരുന്നു മുഷറഫിന് അറിയേണ്ടിയിരുന്നത്. ‘വാഗാ ബോര്‍ഡറിലൂടെ നടക്കുമ്പോഴാണ് ധോനിയെ കണ്ടത്. ഉടനെ തന്നെ അവനെ അകത്തേക്ക് വലിച്ചിട്ടു,’ ഇതായിരുന്നു ഗാംഗുലി മുഷറഫിന് നല്‍കിയ മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല