സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയിലെ വമ്പന്‍ കമ്പനി ലോട്ടെയുടെ 95 കാരനായ സ്ഥാപകന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് നാലു വര്‍ഷം തടവ്. പണാപഹരണവും ത്തിനും കൃത്യവിലോപത്തിനും നാലുവര്‍ഷം ജയില്‍ശിക്ഷ. സ്വന്തം കമ്പനിയില്‍ നിന്നും ഷിന്‍ ക്യുക് ഹോ ഷിന്നും ഭാര്യയും മൂന്നു മക്കളും 12,860 കോടി വോണ്‍ (11.9 കോടി ഡോളര്‍) അപഹരിച്ചുവെന്നാണു കേസ്.
വാര്‍ധക്യസഹജമായ അസുഖങ്ങളും മേധാക്ഷയവും അലട്ടുന്നതിനാല്‍ ഷിന്നിനു സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതി ജാമ്യം അനുവദിച്ചു. ആയിരത്തിത്തൊള്ളായിരത്തി നാല്‍പതുകളില്‍ ഷിന്‍ ജപ്പാനില്‍ ആരംഭിച്ച ലോട്ടെ ഇന്നു ഭക്ഷ്യ, റീട്ടെയ്ല്‍, റസ്റ്ററന്റ് വ്യവസായത്തിലെ ആഗോള വമ്പന്‍ കമ്പനികളിലൊന്നാണ്.
ലോട്ടെയുടെ സിനിമാ ഷോപ്പിങ് മാളുകള്‍ മൂത്തമകള്‍ക്കു കുറഞ്ഞ നിരക്കില്‍ വാടകയ്ക്കു നല്‍കി 7780 കോടി വോണിന്റെ നഷ്ടം കമ്പനിക്കുണ്ടാക്കിയതായും കോടതി കണ്ടെത്തി. ഷിന്നും ഭാര്യയും മക്കളായ ഡോങ് ബിന്നും ഡോങ് ജൂവും ജോലിചെയ്യാതെ കമ്പനിയില്‍ നിന്ന് 5080 കോടി വോണ്‍ (4.72 കോടി ഡോളര്‍) ശമ്പളമായി കൈപ്പറ്റിയതായും കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല