
സ്വന്തം ലേഖകൻ: ഞായറാഴ്ച സൗത്ത് ലണ്ടനിലും, ഡോവറിലും വിവിധ അക്രമസംഭവങ്ങള്‍. സൗത്ത് ലണ്ടനിലെ റസിഡന്‍ഷ്യല്‍ തെരുവില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബ്രിക്സ്റ്റണില്‍ നടന്ന വെടിവെപ്പിനിടെ അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുകയറിയാണ് മരണങ്ങള്‍ സംഭവിച്ചത്.
റെയ്ല്‍ടണ്‍ റോഡില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ രണ്ട് പേരെ രക്ഷിക്കാന്‍ പാരാമെഡിക്കുകള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. കാറില്‍ സഞ്ചരിച്ചവരും, മറ്റൊരു മോപ്പഡില്‍ ഉണ്ടായവരും തമ്മിലാണ് വെടിവെപ്പ് നടന്നതെന്ന് പ്രദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കെന്റിലെ ഡോവറില്‍ പുതിയ ബോര്‍ഡര്‍ ഫോഴ്‌സ് ഇമിഗ്രേഷന്‍ സെന്ററിന് നേരെയാണ് ഒരാള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. അക്രമിയെ തൊട്ടടുത്ത് തന്നെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചിരിച്ച് കൊണ്ട് തീപടരുന്ന കാഴ്ച കണ്ടശേഷം അടുത്ത പമ്പിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
കാറിലെത്തിയ അക്രമി മൂന്ന് പെട്രോള്‍ ബോംബ് എറിഞ്ഞെങ്കിലും ഒരെണ്ണം പൊട്ടിയില്ലെന്ന് ദൃക്‌സാക്ഷിയായ റോയിറ്റേഴ്‌സ് ഫോട്ടോഗ്രാഫര്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു.
ഇതോടെ ഇമിഗ്രേഷന്‍ സെന്ററിലെ 700 കുടിയേറ്റക്കാരെ മാന്‍സ്റ്റണിലേക്ക് സുരക്ഷിതമായി മാറ്റി. സെന്ററിന്റെ പുറംചുമരില്‍ ചെറുതായി തീപിടുത്തം ഉണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല