1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2015

സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ സൈന്യത്തിന്റെ തേര്‍വാഴ്ച. സ്ത്രീകളെ മാനഭംഗം ചെയ്ത് തീയിട്ടു കൊന്നതായി റിപ്പോര്‍ട്ട. ഐക്യരാഷ്ട്ര സഭയുടെ ആഫ്രിക്കന്‍ കാര്യങ്ങള്‍ സംബന്ധിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് ദക്ഷിണ സുഡാനിലെ സര്‍ക്കാര്‍ സൈന്യം പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയശേഷം ജീവനോടെ കത്തിച്ചതായി പറയുന്നത്.

പതിനെട്ടു മാസം നീണ്ട ആഭ്യന്തര കലാപത്തിനിടെ നടന്ന കൊടുംക്രൂരതകളുടെ വിവരം 115 ദൃക്‌സാക്ഷികളില്‍ നിന്ന് ശേഖരിച്ച് ദക്ഷിണ സുഡാനിലെ യുഎന്‍ മിഷനാണ് പുറത്തുവിട്ടത്. ദക്ഷിണ സുഡാനില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ വിമതരും ഔദ്യോഗിക സൈന്യവും പൊരിഞ്ഞ പോരാട്ടത്തിലാണ്.

മയോം കൗണ്ടിയിലാണ് ഏറ്റവുമധികം ക്രൂരസംഭവങ്ങള്‍ നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പരയുന്നു. വംശീയ ഉന്മൂലനവും പ്രതികാര കൊലപാതകങ്ങളും പ്രക്ഷോഭത്തിനിടെ പതിവാണ്. രാജ്യത്തെ 1.2 കോടി ജനങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗവും ഇപ്പോള്‍ കടുത്ത ദാരിദ്ര്യത്തിലാണ്. ജീവിതം ദുസഹമായതോടെ പലായനം ചെയ്ത ജനങ്ങളുടേ എണ്ണം ഒരു ലക്ഷത്തോളം വരുമെന്നാണ് എകദേശ കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.