1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2020

സ്വന്തം ലേഖകൻ: കൊവിഡ് 19 ബാധിച്ച് ചികിത്സിൽ കഴിയുന്ന എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നതോടെ അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന പ്രാർഥനയിലാണ് രാജ്യം മുഴുവൻ. ഉറ്റ സുഹൃത്തായ എസ് പി ബിയോടു അസുഖം ഭേദമായി പെട്ടെന്നു സംഗീതലോകത്തേക്ക് തിരിച്ചുവരാൻ പറയുകയാണ് സംഗീത സംവിധായകന്‍ ഇളയരാജ.

ഇളയരാജയുടെ വാക്കുകൾ

“ബാലൂ.. പെട്ടെന്നു തിരിച്ചുവരൂ.. നിനക്കായ് കാത്തിരിക്കുകയാണ്…നമ്മുടെ ജീവിതം സിനിമയോടെ അവസാനിക്കുന്നതല്ല. സിനിമയിലൂടെയല്ല തുടങ്ങിയതും. കച്ചേരികളിലൂടെയും പാട്ടുവേദികളിലൂടെയും തുടങ്ങിയ സംഗീതമാണ്. അത് നമ്മുടെ ജീവനാണ്. ജീവിച്ചിരിക്കുന്നതിന്റെ കാരണമാണ്. ഈണം സ്വരങ്ങളുമായി കൂടിച്ചേർന്ന് പിരിയാതെ നിലകൊള്ളുന്ന പോലെ നമ്മുടെ സൗഹൃദവും ഒരു കാലത്തും മുറിഞ്ഞു പോയിട്ടില്ല. നമ്മൾ തമ്മിൽ വഴക്കിട്ടപ്പോഴും അല്ലാത്തപ്പോഴും നമുക്കുള്ളിലെ സൗഹൃദം എന്നും അവിടെയുണ്ട്. അതിനാൽ നീ എത്രയും പെട്ടെന്ന് തിരിച്ചുവരാൻ ഞാൻ പ്രാർഥിക്കുന്നു. നീ തിരിച്ചുവരുമെന്നു തന്നെ എന്റെ മനസ്സു പറയുന്നു. ബാലൂ… വേഗം വാ…”

ചെന്നൈ എം ജി എം കെയർ ആശുപത്രിയിലാണ് എസ് പി ബി ചികിത്സയിലുള്ളത്. അദ്ദേഹം എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ചുവരാനുള്ള പ്രാർഥനയിലാണ് സംഗീതലോകവും. എ ആർ, റഹ്മാൻ, കെ എസ് ചിത്ര തുടങ്ങി നിരവധി പേരാണ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്.

അതേസമയം എസ്‌പിബിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകന്‍ എസ്.പി ചരണ്‍. എസ്.പി ബാലസുബ്രഹ്‌മണ്യം വെന്റിലേറ്ററിലാണെങ്കിലും നില തൃപ്തികരമാണെന്നാണ് എസ്.പി ചരണ്‍ അറിയിച്ചിരിക്കുന്നത്.

അച്ഛന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്ന എല്ലാവരോടും നന്ദി രേഖപ്പെടുത്തുകയാണെന്നും ചരണ്‍ പറഞ്ഞു.’ അച്ഛന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് നിരന്തരം വിവരങ്ങള്‍ ആരാഞ്ഞവരോടും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുകയാണ്. അദ്ദേഹം ഐ.സി.യുവിലാണ്. വെന്റിലേറ്ററിലാണ് നിലവില്‍. എങ്കിലും ആരോഗ്യനില തൃപ്തികരമാണ്. കുപ്രചരണങ്ങളില്‍ വിശ്വസിക്കാതിരിക്കുക. അദ്ദേഹത്തിന്റെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതിയെ കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കും, ഒരിക്കല്‍ കൂടി നന്ദി’ , എന്നായിരുന്നു എസ്.പി ചരണ്‍ കുറിച്ചത്.

അതേസമയം ആശുപത്രിയില്‍ തുടരുന്ന എസ്.പി.ബിയ്ക്ക് വേണ്ട എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായി സംസാരിച്ചിരുന്നെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയ് ഭാസ്‌ക്കര്‍ അറിയിച്ചു. എത്രയും പെട്ടെന്ന് അദ്ദേഹം ആരോഗ്യവാനായി തിരിച്ചെത്തട്ടെയെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 5ാം തിയ്യതിയാണ് എസ്.പി.ബിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഫേസ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചിരുന്നത്. തനിക്ക് കുറച്ചു ദിവസമായി പനിയും ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.