1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2015

ശൂന്യാകാശത്തെ ആദ്യ സെല്‍ഫിയ്ക്ക് വില 6,000 പൗണ്ട്. 1966ല്‍ ബസ് അല്‍ഡ്രിന്‍ നാസാ ദൗത്യത്തിന്റെ ഭാഗമായി പകര്‍ത്തിയ ചിത്രമാണ് ലണ്ടനില്‍ നടന്ന ലേലത്തില്‍ വന്‍ വിലയ്ക്കു വിറ്റഴിച്ചത്. അധികൃതര്‍ പ്രതീക്ഷിച്ചതിലും പത്തിരട്ടി പണമാണ് ചിത്രത്തിന് ലേലത്തിലൂടെ ലഭിച്ചത്.

നാസയുടെ വളരെ പ്രധാനപ്പെട്ട 700 ചിത്രങ്ങളില്‍ ഉള്‍പ്പെട്ട ശൂന്യാകാശ സെല്‍ഫിയാണ് ലേലത്തില്‍ വിറ്റത്. 1966 നവംബറില്‍ ജെമിനി 12 എന്നു പേരിട്ട ദൗത്യത്തിന് ഇടയിലാണ് അല്‍ഡ്രിന്‍ ചിത്രം പകര്‍ത്തിയത്. 700 ചിത്രങ്ങളിലായി ലേലത്തിലൂടെ നാസയ്ക്ക് ലഭിച്ചത് 489,440 പൗണ്ടാണെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചനകള്‍. ഫെബ്രുവരി 26ന് നടന്ന ലേലം പത്ത് മണിക്കൂറോളം നീണ്ട് നിന്നു.

ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി 300ഓളം വ്യവസായികള്‍ ലേലത്തില്‍ പങ്കെടുത്തു. പുറംലോകം അധികം കാണാത്ത നാസയുടെ വളരെ പ്രധാനപ്പെട്ട ചിത്രങ്ങളായിരുന്നു ലേലത്തിലെ ആകര്‍ഷക ഇനങ്ങള്‍. ഇവയില്‍ 1946 ഒക്‌റ്റോബര്‍ 24ന് ശൂന്യാകാശത്തുനിന്നും പകര്‍ത്തിയ ആദ്യ ചിത്രവും ഉള്‍പ്പെടുന്നു. 1,736 പൗണ്ടിനാണ് ചിത്രം വിറ്റത്. 1967 നവംബറില്‍ ശൂന്യാകാശത്തുനിന്നും പകര്‍ത്തിയ ഭൂമിയുടെ ആദ്യ ചിത്രം 9,920 പൗണ്ടു നേടിയപ്പോള്‍ ഭൂമിയൂടെ ആദ്യ കളര്‍ ചിത്രം 1,984 പൗണ്ടു നടി. ശൂന്യാകാശത്ത് ലോക ജനതയുടെ പ്രതികമായി നീല്‍ ആം സ് ട്രോങ് ആദ്യമായി കാലുകുത്തുന്ന ചിത്രത്തിന് 3,472 പൗണ്ടാണ് ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.