സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ ബിഗ് ഓഫറുമായി സ്പൈസ് ജെറ്റ്, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിരക്ക് 716 രൂപ മുതല്‍. ന്യൂ ഇയര്‍ ബിഗ് ഓഫറെന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജനുവരി 15 ആരംഭിച്ച് ഏപ്രില്‍ 12 ന് അവസാനിക്കും. ഈ കാലയളവിലാണ് ഓഫര്‍ ഉപയോഗിച്ച് പറക്കാന്‍ സാധിക്കുക.
ടിക്കറ്റിന് വെറും 716 രൂപയാണ് ഓഫറിലെ തുടക്ക നിരക്ക്. ആഭ്യന്തര യാത്രകള്‍ക്കാണ് ന്യൂ ഇയര്‍ ഓഫര്‍ ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 31ന് അര്‍ധരാത്രി മുതലാണ് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുക. ടാക്സ് ഉള്‍പ്പടെ 716 രൂപയാണ് ചാര്‍ജ്.
സ്പൈസ് ജെറ്റിന്റെ ആഭ്യന്തര സര്‍വീസുകളില്‍ നേരിട്ടുള്ള ഫ്ളൈറ്റുകള്‍ക്കാണ് ഓഫര്‍ ബാധകം. എന്നാല്‍ മറ്റു വിമാന കമ്പനികളും സമാനമായ ഓഫറുകളുമായി രംഗത്തുവരാനുള്ള ഒരുക്കത്തിലാണ്. എന്തായാലും പുതുവര്‍ഷത്തില്‍ യാത്രക്കാരുടെ കീശ കാലിയാകാതെ പറക്കാന്‍ കഴിയുമെന്നതാണ് ഓഫറുകളുടെ പ്രത്യേകത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല