1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2019

സ്വന്തം ലേഖകന്‍: ‘വിഡ്ഢികള്‍ പിറകില്‍ നിന്ന് കുത്തും,’ ദീപിക കക്കാറുമായുള്ള പ്രശ്‌നത്തില്‍ ശ്രീശാന്തിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി ഭാര്യ ഭുവനേശ്വരി. ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത് ഫൈനലില്‍ ടെലവിഷന്‍ താരം ദീപിക കക്കാറിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ താരത്തിന് ലഭിച്ച ആരാധകരുടെ പിന്തുണ വളരെ വലുതായിരുന്നു.

ബിഗ് ബോസിലൂടെ ദീപിക കക്കാറും ശ്രീശാന്തും അടുത്ത സുഹൃത്തുക്കളായി. ദീപിക തന്റെ സഹോദരിയെപ്പോലെയാണെന്നാണ് ശ്രീശാന്ത് പറഞ്ഞിരുന്നത്. ഒരു ഘട്ടത്തില്‍ ദിപികയ്ക്ക് വേണ്ടി ബിഗ് ബോസില്‍ നിന്ന് പുറത്ത് പോകാന്‍ പോലും ശ്രീശാന്ത് തയ്യാറായിരുന്നു.

റിയാലിറ്റി ഷോയ്ക്ക് ശേഷവും ദീപികയും ശ്രീശാന്തും തമ്മിലുള്ള സൗഹൃദം ഊഷ്മളമായി മുന്നോട്ട് പോകുമ്പോഴാണ് ഇരുവരും അകന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ദീപികയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ശ്രീശാന്ത്. അതിന് കാരണമായി ശ്രീശാന്ത് പറയുന്നതിങ്ങനെ.

‘ഞാന്‍ ദീപികയെ അണ്‍ഫോളോ ചെയ്തു. അതിന് കാരണം അവര്‍ എന്റെ ഭാര്യ ഭുവനേശ്വരിയെ അണ്‍ഫോളോ ചെയ്തതാണ്. എന്റെ ഭാര്യയെ ബഹുമാനിക്കാത്തവരെ ഞാനും ബഹുമാനിക്കുകയില്ല. ദീപികയുടെ ആരാധകര്‍ എന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും അപമാനിക്കുന്നു. അവരെ പറഞ്ഞ് വിലക്കേണ്ടത് ദീപികയുടെ കടമയാണ്. പക്ഷേ അവരത് ചെയ്യുന്നില്ല,’ ശ്രീശാന്ത് പറഞ്ഞു.

എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഫോളോ ചെയ്യുന്നതും അണ്‍ഫോളോ ചെയ്യുന്നതും അത്ര വലിയ വിഷയമല്ലെന്ന് ഭുവനേശ്വരി വ്യക്തമാക്കുന്നു. ശ്രീശാന്തിനെതിരേ ദീപികയുടെ ആരാധകര്‍ എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപവുമായി രംഗത്ത് വന്നപ്പോള്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഭുവനേശ്വരിയിപ്പോള്‍. ‘വിഡ്ഢികള്‍ കത്തിയെടുത്ത് പിറകില്‍ നിന്ന് കുത്തും, എന്നാല്‍ ബുദ്ധിയുള്ളവര്‍ കത്തിയെടുത്ത് ചരടറുത്ത് വിഡ്ഢികളില്‍ നിന്ന് മാറി നില്‍ക്കും,’ ഭുവനേശ്വരി ട്വീറ്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.