1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2018

സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പാ!ര്‍ലമെന്റില്‍ കയ്യാങ്കളി തുടരുന്നു; പരസ്പരം മുളുകുപൊടി വാരിയെറിഞ്ഞ് ജനപ്രതിനിധികള്‍; സഭയിലേക്ക് പൊലീസിനെ വിളിച്ചു വരുത്തി സ്പീക്കര്‍. രണ്ടാംദിനവും തുടര്‍ന്ന സംഘര്‍ഷത്തില്‍ ഏറും ചീത്തവിളിയും തുടരുകയും ചെയ്തു. നിവൃത്തിയില്ലാതെ സ്പീക്കര്‍ കരു ജയസൂര്യ സഭയ്ക്കുള്ളിലേക്കു പൊലീസിനെ വിളിച്ചുവരുത്തി. സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു.

അവിശ്വാസപ്രമേയം പാസായതോടെ മഹിന്ദ രാജപക്ഷെ പുറത്തായെന്നും നിലവില്‍ രാജ്യത്തു പ്രധാനമന്ത്രിയും സര്‍ക്കാരും ഇല്ലെന്നും സ്പീക്കര്‍ സഭയില്‍ പ്രഖ്യാപിച്ചതോടെയാണ് ഇന്നലെ സംഘര്‍ഷം തുടങ്ങിയത്. രാജപക്ഷെ അനുകൂല എംപിമാര്‍ സ്പീക്കറുടെ കസേരയില്‍ കയറിയിരുന്നു സഭാനടപടികള്‍ തടസപ്പെടുത്തി. സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ഇരിപ്പിടങ്ങളും മറ്റും തകര്‍ത്തു. ചിലര്‍ പ്രതിപക്ഷ എംപിമാര്‍ക്കു നേരെയും പൊലീസ് എത്തിയപ്പോള്‍ അവര്‍ക്കു നേരെയും മുളകുപൊടിയെറിഞ്ഞു.

പൊലിസിനു നേരെ കയ്യില്‍കിട്ടിയ പുസ്തകങ്ങളും മറ്റും എടുത്തെറിയുന്നതും കാണാമായിരുന്നു. ഇതിനെല്ലാമിടെ രാജപക്ഷെയ്‌ക്കെതിരായ രണ്ടാമത്തെ അവിശ്വാസപ്രമേയം ഇന്നലെ പാസായി. കസേര ‘നഷ്ടപ്പെട്ട’ സ്പീക്കര്‍ സഭയില്‍ നിന്നുകൊണ്ടാണ് ശബ്ദവോട്ടെടുപ്പു നടത്തിയത്. ഇതിനിടെയും ഏറുണ്ടായി. പൊലീസാണ് സ്പീക്കറെ രക്ഷിച്ചത്. സംഘര്‍ഷത്തില്‍ മുതിര്‍ന്ന അംഗം ഗാമിനി ജയവിക്രമയ്ക്കു പരുക്കേറ്റു. വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തിനിടെ പ്രതിപക്ഷ പാര്‍ട്ടിയായ യുഎന്‍പിയിലെ 2 എംപിമാര്‍ കത്തിയുമായാണ് സഭയിലെത്തിയതെന്ന് ഭരണപക്ഷ എംപിമാ!ര്‍ ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.