1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2018

സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ വന്‍ രക്തച്ചൊരിച്ചിന് സാധ്യത; സമവായത്തിനുള്ള സമയം അതിക്രമിച്ചതായി വിക്രമസിംഗെ. ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന ശ്രീലങ്കയില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്ക് സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് വിക്രമസിംഗെയെ പുറത്താക്കി മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ അവരോധിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടിയാണ് ശ്രീലങ്കയില്‍ ഭരണപ്രതിസന്ധി ഉണ്ടാക്കിയത്.

രാജ്യത്ത് തുടരുന്ന ഭരണഘടനാ പ്രതിസന്ധി പാര്‍ലമെന്റ് സമ്മേളനത്തില്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിക്രമസിംഗെ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയ നടപടി അംഗീകരിക്കാത്ത വിക്രമസിംഗെ ഇപ്പോഴും തന്റെ ഔദ്യോഗികവസതിയായ ടെമ്പിള്‍ ട്രീസ് റെസിഡന്‍സില്‍ തുടരുകയാണ്. കലാപമുണ്ടാക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

‘എന്നാല്‍, ഈ സാഹചര്യത്തില്‍ എപ്പോള്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. നിരാശാജനകരായ ജനങ്ങളില്‍ ഒരുവിഭാഗം രക്തരൂഷിതകലാപങ്ങളിലേക്ക് തിരിഞ്ഞേക്കാം. എന്നാല്‍, അധികനാള്‍ ഈ പ്രശ്‌നം നീണ്ടുപോകില്ല. പത്തു ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാനാകും,’ അദ്ദേഹം പറഞ്ഞു. നവംബര്‍ ഏഴിന് നടക്കുന്ന പാര്‍ലമെന്റ് സമ്മേളനം ഇതോടെ നിര്‍ണായകമായിരിക്കുകയാണ്.

 

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.