1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2018

സ്വന്തം ലേഖകന്‍: രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ വ്യോമസേന മുക്കിയ ബ്രിട്ടീഷ് യാത്രാക്കപ്പല്‍ ശ്രീലങ്ക വീണ്ടെടുത്തു. ശ്രീലങ്കന്‍ നാവികസേനയാണ് 75 വര്‍ഷങ്ങള്‍ക്കുശേഷം കപ്പല്‍ കണ്ടെടുത്തത്. എസ്എസ് സാഗെയിംഗ് എന്നു പേരുള്ള കപ്പല്‍ ലങ്കയിലെ ട്രിങ്കോമാലി തുറമുഖത്ത് 35 അടി താഴ്ചയില്‍ മുങ്ങിക്കിടക്കുകയായിരുന്നു.

മാസങ്ങള്‍ നീണ്ട അറ്റകുറ്റപ്പണികള്‍ക്കുശേഷമാണ് കപ്പല്‍ ഉപരിതലത്തിലെത്തിക്കാന്‍ കഴിഞ്ഞത്. ഇതിനായി കപ്പലിന്റെ പ്രധാനചട്ടക്കൂട് ബലപ്പെടുത്തേണ്ടിവന്നു. 452 അടി നീളമുള്ള കപ്പല്‍ 1942ലാണ് ജപ്പാന്‍ മുക്കിയത്. യാത്രക്കാരെ എല്ലാവരേയും അപകടം നടന്നയുടനെ രക്ഷപ്പെടുത്തിയിരുന്നു.

ഏതാനും മാസങ്ങളായി കപ്പലിനെ പുറത്തെത്തിക്കാന്‍ നാവികസേനയുടെ കിഴക്കന്‍ നേവല്‍ കമാന്‍ഡ് ശ്രമിച്ചുവരികയായിരുന്നു. 452 അടി നീളമുള്ള കപ്പലിന്റെ ചട്ടക്കൂടാണ് ഇപ്പോള്‍ പുറത്തെത്തിച്ചിരിക്കുന്നത്. കപ്പല്‍ എന്തുചെയ്യണമെന്ന കാര്യം നാവികസേന ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.