1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2019

സ്വന്തം ലേഖകന്‍: ശ്രീദേവി ബംഗ്ലാവ് ശ്രീദേവിയുടെ ജീവിതമോ? പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റം വിവാദക്കുരുക്കില്‍; ചിത്രത്തിന്റെ റിലീസ് തടയാന്‍ ബോണി കപൂര്‍; വിശദീകരണവുമായി സംവിധായകന്‍. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവിനെതിരേ ബോണി കപൂര്‍ നേരത്തേ രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു.

അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത് എന്ന അഭ്യൂഹങ്ങളായിരുന്നു ഇതിന് കാരണം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത് മുതലാണ് വിവാദങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ശ്രീദേവി എന്നത് ഒരു പേര് മാത്രമാണെന്നും അത് മാറ്റാന്‍ സാധിക്കില്ലെന്നുമാണ് പ്രശാന്ത് മാമ്പുള്ളിയുടെ പ്രതികരണം.

‘ഇതൊരു സസ്‌പെന്‍സ് ത്രില്ലറാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ തിരക്കഥയുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. എനിക്ക് പറ്റിയ നിര്‍മാതാവിനെയും കിട്ടി. കങ്കണ റണാവത്തിനെയാണ് ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. കങ്കണ റണാവത്ത് വലിയ തിരക്കുള്ള നടിയാണ്. അവര്‍ക്ക് ഡേറ്റിന്റെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്റെ കഥാപാത്രത്തിന് ചേരുന്ന മുഖമാണ് പ്രിയയുടേത്. അവര്‍ നന്നായി ചെയ്തിട്ടുമുണ്ട്. പിന്നീട് തെന്നിന്ത്യയിലും റിലീസ് ചെയ്യാം എന്ന ഉദ്ദേശത്തോടെയാണ് പ്രിയയെ കൊണ്ടുവരുന്നത്,’ പ്രശാന്ത് പറഞ്ഞു.

‘ശ്രീദേവി എന്നത് ഞാന്‍ കഥാപാത്രത്തിന് നല്‍കിയ പേരാണ്. ഒരു സിനിമാനടിയുടെ വേഷമാണ് പ്രിയ ഇതില്‍ അവതരിപ്പിക്കുന്നത്. ലണ്ടനില്‍ അവര്‍ സിനിമയുടെ ചീത്രീകരണവുമായി ബന്ധപ്പെട്ട് പോകുകയും അവിടെ ഉണ്ടാകുന്ന ഒരു സംഭവം അവരുടെ ജീവിതത്തെ മാറ്റി മറിക്കുകയും ചെയ്യുന്നു. ഇതാണ് സിനിമയുടെ പ്രമേയം. ഇതില്‍ മലയാളത്തില്‍ നിന്ന് മറ്റ് താരങ്ങളൊന്നുമില്ല. ഇനി ഒരു ഷെഡ്യൂള്‍ കൂടി ബാക്കിയുണ്ട്. ലണ്ടനിലാണ് സിനിമ പൂര്‍ണമായും ഷൂട്ട് ചെയ്യുന്നത്. ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസത്തില്‍ സിനിമ ചെയ്യും.

ശ്രീദേവിയുടെ ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് നോട്ടീസ് വന്നിട്ടുണ്ട്. ശ്രീദേവിയുടെ പേര് ഉപയോഗിക്കരുത്, അല്ലെങ്കില്‍ ബയോപിക് എടുക്കരുതെന്നാണ് അവര്‍ പറയുന്നത്. ശ്രീദേവി എന്നത് ഒരു പേരാണ്. ശ്രീദേവി എന്ന പേരില്‍ ലക്ഷക്കണക്കിനാളുകള്‍ ഉണ്ട്. എനിക്ക് ഇനി എന്റെ സിനിമയുടെ പേര് മാറ്റാനാകില്ല. ഇതെല്ലാം വിശദീകരിച്ച് ഞങ്ങള്‍ ഒരു മറുപടി അയച്ചിട്ടുണ്ട്. അതിന് പ്രതികരണമൊന്നും വന്നിട്ടില്ല. ഇത് ശ്രീദേവിയുടെ കഥയാണോ അല്ലയോ എന്ന് നമുക്ക് സിനിമ കണ്ട് തീരുമാനിക്കാം.

ഒരു സിനിമ എന്ന് പറഞ്ഞാല്‍ അതില്‍ ഒരുപാട് രഹസ്യങ്ങളുണ്ട്. ഞങ്ങള്‍ ലക്ഷ്യമിടുന്നത് സസ്‌പെന്‍സ് ത്രില്ലറാണ്. തല്‍ക്കാലം ഞാന്‍ ഇത്തരം വിവാദങ്ങള്‍ക്ക് പിറകേ പോകുന്നില്ല. ശ്രീദേവിയെന്ന നടിയെ മറ്റുള്ളവരെപ്പോലെ ഞാനും സ്‌നേഹിക്കുന്നതാണ്. അവരെ ഒരിക്കലും മോശമായി ഞാന്‍ ചിത്രീകരിക്കില്ല. അതുറപ്പാണ്. പ്രിയ വാര്യര്‍ ഒരിക്കല്‍ മലയാളികളുടെ അഭിമാനമായി മാറും. ഇതൊരു വേറിട്ട സിനിമയായിരിക്കും എന്നാണ് എനിക്ക് എല്ലാ മലയാളികളോടും പറയാനുള്ളത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://www.youtube.com/watch?v=aaogRChM3TY&feature=youtu.be

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.