സ്വന്തം ലേഖകന്‍: നടി ശ്രീദേവിയുടെ ഭൗതികശരീരം തിങ്കളാഴ്ച മുംബൈയില്‍; അപ്രതീക്ഷിത നിര്യാണത്തിന്റെ ആഘാതത്തില്‍ ബോളിവുഡ്. ദുബായില്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മാത്രമേ മുംബൈയിലേക്ക് മൃതദേഹം എത്തിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഫൊറന്‍സിക്‌രക്തപരിശോധനാ ഫലങ്ങള്‍ വൈകുന്നതാണു കാരണം. ശനിയാഴ്ച രാത്രി പതിനൊന്നിനാണ് ദുബായ് എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചത്.
മരണം സ്ഥിരീകരിച്ച ശേഷം പുലര്‍ച്ചെ രണ്ടിനു ഖിസൈസിസെ ദുബായ് പോലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്തു. ഹൃദയസ്തംഭനം മൂലം കുഴഞ്ഞു വീണതാണോ, അതോ കുഴഞ്ഞു വീണതിനെത്തുടര്‍ന്നുണ്ടായ ആഘാതത്തിലാണോ മരിച്ചത് എന്നാണു പരിശോധിക്കുന്നത്. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ശ്രീദേവിയ്‌ക്കൊപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഫൊറന്‍സിക് റിപ്പോര്‍ട്ട് വരാന്‍ വൈകുന്ന സാഹര്യത്തില്‍ മരണകാരണം എന്തെന്നു വ്യക്തമാക്കാന്‍ കോണ്‍സുലേറ്റ് അധികൃതരോ കുടുംബാംഗങ്ങളോ ഇതുവരെ തയാറായിട്ടില്ല. ബര്‍ ദുബായ് പോലീസ് സംഭവത്തില്‍ കേസെടുത്ത് താമസസിച്ച ഹോട്ടല്‍ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല