
സ്വന്തം ലേഖകൻ: ജോലിയ്ക്കിടെ പരിക്കേറ്റ തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം. 150,000 ദിര്‍ഹമാണ് (31 ലക്ഷം രൂപ) നഷ്ടപരിഹാരമായി ലഭിച്ചത്. കേസ് പരിഗണിച്ച അബുദാബി കുടുംബ, സിവില്‍ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് കേസ് കോടതി പരിക്കേറ്റ തൊഴിലാളിക്ക് തുക നല്‍കാന്‍ തൊഴിലുടമയോട് നിര്‍ദേശിച്ചു.
അപകടത്തില്‍ പരിക്കുകള്‍ ഉണ്ടായതായും ഇതേതുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതായും പരാതിക്കാരനായ തൊഴിലാളി കോടതി പറഞ്ഞു. തനിക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 200,000 ദിര്‍ഹം നല്‍കണമെന്നും അഭിഭാഷകന്റെ ഫീസ് നല്‍കണമെന്നും തൊഴിലുടമയോട് ആവശ്യപ്പെട്ട് പരാതിക്കാരന്‍ കേസ് ഫയല്‍ ചെയ്ത സമയം മുതലാണ് കേസ് ആരംഭിക്കുന്നത്. ജോലിയ്ക്കിടെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ താന്‍ താഴെ വീഴുകയായിരുന്നെന്ന് പരാതിക്കാരന്‍ കോടതിയില്‍ അറിയിച്ചു.
മുറിവുകള്‍ വലുതായതിനാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. തുടര്‍ന്ന്, തൊഴിലുടമ തന്നെ പുറത്താക്കിയെന്ന് പരാതിക്കാരന്‍ പറഞ്ഞു. വളരെ ഉയരത്തില്‍ നിന്ന് വീണതാണ് പരിക്ക് ആഴമേറിയതാകാന്‍ കാരണമെന്ന് ഫോറന്‍സിക് ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തലയ്‌ക്കേറ്റ ക്ഷതവും വലത് മുന്‍ഭാഗത്തെ അസ്ഥി ഒടിവും കാരണം ഇയാള്‍ക്ക് ന്യൂറോളജിക്കല്‍ സങ്കീര്‍ണതകള്‍ ഉണ്ടായിരുന്നു. ഇത് വിട്ടുമാറാത്ത തലവേദനയിലേക്ക് നയിച്ചു. മുറിവുകള്‍ കാരണം കാഴ്ചയ്ക്ക് 5 % സ്ഥിരമായ വൈകല്യവും മൂക്കിലെ എല്ലില്‍ ഒടിവുണ്ടായതായതിനെ തുടര്‍ന്ന് ശ്വസന പ്രവര്‍ത്തനങ്ങളില്‍ 10 % സ്ഥിരമായ വൈകല്യവും ഭക്ഷണം ചവയ്ക്കുന്നതില്‍ 10 % സ്ഥിരമായ വൈകല്യവും കൈകാലുകളില്‍ 60 % സ്ഥിരമായ വൈകല്യവും ഉണ്ടാകുകയും ചെയ്തു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല