സ്വന്തം ലേഖകന്‍: സ്റ്റീഫന്‍ ഹോക്കിങ്ങിന് അന്ത്യവിശ്രമം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ഐസക് ന്യൂട്ടന്റെയും ചാള്‍സ് ഡാര്‍വിന്റെയും ശവകുടീരങ്ങള്‍ക്കരികില്‍. കേംബ്രിജിലെ ഗ്രേറ്റ് സെന്റ് മേരീസ് പള്ളിയില്‍ 31ന് ആണു സംസ്‌കാര ശുശ്രൂഷകള്‍. തുടര്‍ന്ന്, ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ഐസക് ന്യൂട്ടന്റെയും ചാള്‍സ് ഡാര്‍വിന്റെയും ശവകുടീരങ്ങള്‍ക്കരികെ അന്ത്യവിശ്രമം ഒരുക്കും.
സ്‌ത്രോത്ര ശുശ്രൂഷയ്ക്കു ശേഷം ചിതാഭസ്മം അടക്കം ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ അന്ത്യവിശ്രമം മഹദ്‌വ്യക്തികള്‍ക്കു മാത്രം ലഭിക്കുന്ന അപൂര്‍വ ബഹുമതിയാണ്. ആബി ഡീന്‍ ജോണ്‍ ഹാളാണു ഹോക്കിങ്ങിനെ ചരിത്രപ്രസിദ്ധമായ ദേവാലയത്തില്‍ അടക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ശാസ്ത്രവും മതവും കൈകോര്‍ക്കണമെന്ന് ഊന്നിപ്പറഞ്ഞതു ശ്രദ്ധേയമായി.
21 ആം വയസ്സില്‍ സ്ഥിരീകരിച്ച മോട്ടോ!ര്‍ ന്യൂറോണ്‍ രോഗം മൂലം ചക്രക്കസേരയില്‍ ജീവിതം നയിച്ച സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രപഞ്ചോല്‍പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളും ഗവേഷണങ്ങളും അസാധാരണ ജീവിതവുമാണ് അദ്ദേഹത്തെ ലോകത്തിനു സുപരിചിതനാക്കിയത്. കഴിഞ്ഞ 14ന്, എഴുപത്തിയാറാം വയസ്സിലായിരുന്നു അന്ത്യം.
ഗുരുത്വാകര്‍ഷണ, ചലനനിയമങ്ങളുള്‍പ്പെടെ ശാസ്ത്രത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഐസക് ന്യൂട്ടനെ 1727ല്‍ ആണു വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ അടക്കിയത്. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാള്‍സ് ഡാര്‍വിനെ ന്യൂട്ടന്റെ തൊട്ടരികിലായി 1882ലും. ന്യൂക്ലിയര്‍ ഫിസിക്‌സിന്റെ ആചാര്യന്‍ ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്, ഇലക്ട്രോണ്‍ കണ്ടുപിടിച്ച ജോസഫ് ജോണ്‍ തോംസണ്‍ തുടങ്ങിയവരാണു വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മറ്റു ശാസ്ത്രപ്രതിഭകളില്‍ ചിലര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല