1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2023

സ്വന്തം ലേഖകൻ: യുകെയിൽ കനത്ത നാശനഷ്ടം വിതച്ച ജെറിറ്റ് കൊടുങ്കാറ്റില്‍ അപകടത്തില്‍പ്പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ട് അമേരിക്കന്‍ വിമാനം. കനത്ത കാറ്റില്‍ അപകടരമാംവിധം ബോയിങ് 777 വിമാനം ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

സംഭവത്തിന്‍റെ വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിമാനത്തിന്റെ അത്ഭുത രക്ഷപ്പെടല്‍ ചര്‍ച്ചയായത്. ശക്തമായ കാറ്റില്‍ വിമാനം ആടിയുലയുന്നതും ഒരുവിധം ലാന്‍ഡ് ചെയ്യുന്നതും വീഡിയോയില്‍ കാണാം.

പത്ത് സെക്കന്‍ഡിലധികമെങ്കിലും ആടിയുലഞ്ഞ വിമാനത്തിന്റെ നിയന്ത്രണം പൈലറ്റ് തിരിച്ചുപിടിക്കുകയായിരുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് ഹീത്രോ വിമാനത്താവളത്തില്‍ മാത്രം റദ്ദാക്കിയത്. ജെറിറ്റ് കൊടുങ്കാറ്റ് ബ്രിട്ടണിലെ റെയില്‍ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.