
സ്വന്തം ലേഖകൻ: സുപ്രധാന സമുദ്രപാതയായ സൂയസ് കനാലിൽ പടുകൂറ്റൻ കണ്ടെയ്നർ കപ്പലായ എവർഗ്രീൻ കുടുങ്ങിയതോടെ ആഗോള ചരക്കുനീക്കം പ്രതിസന്ധിയിൽ. മുന്നൂറോളം കപ്പലുകളാണ് സൂയസ് കനാലിന്റെ ഇരു ഭാഗത്തുമായി കുടുങ്ങിയിരിക്കുന്നത്. ഇത് വലിയ പ്രതിസന്ധിക്കിടയാക്കാം. ഗൾഫിൽനിന്ന് യൂറോപ്പിലേക്കുള്ള എണ്ണനീക്കവും തടസപ്പെട്ടിരിക്കുകയാണ്.
മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് യൂറോപ്പിനും ഏഷ്യക്കും ഇടയിലെ ചരക്കുഗതാഗത ദൈർഘ്യം ഗണ്യമായി കുറയ്ക്കുന്നതാണ്. ലോകത്തിലെ ചരക്കു ഗതാഗതത്തിന്റെ പത്തു ശതമാനവും ഇതുവഴിയാണ്. ചൊവ്വാഴ്ചയാണ് എവർഗ്രീൻ സൂയസ് കനാലിൽ കുടുങ്ങിയത്. ചൈനയിൽനിന്ന് നെതർലാന്റ്സിലേക്കു പോകുകയായിരുന്ന നാനൂറ് മീറ്റർ നീളവും രണ്ടു ലക്ഷം ടൺ ഭാരവുമുള്ള കപ്പൽ കനത്ത കാറ്റിൽപ്പെട്ട് വട്ടംതിരിഞ്ഞ് മുൻപിൻഭാഗങ്ങൾ മണ്ണിലുറച്ചുപോകുകയായിരുന്നു.
നിലവിൽ കപ്പൽ ഉറച്ചഭാഗത്തെ മണ്ണ് നീക്കംചെയ്തുകൊണ്ടിരിക്കുകയാണ്. ഏകദേശം 20000 ക്യൂബിക് മീറ്റർ മണ്ണും മണലും മാറ്റേണ്ടതായിട്ടുണ്ട്. കപ്പലിലുള്ള കണ്ടെയ്നറുകൾ നീക്കം ചെയ്തശേഷം വേലിയേറ്റസമയത്ത് വലിയ ടഗ് ബോട്ടുകളുടെ സഹായത്തോടെ നീക്കാനാകുമെന്നു കരുതുന്നു. ഇന്ന് ഉണ്ടാകുന്ന വേലിയേറ്റത്തിലാണ് അധികൃതർ വലിയപ്രതീക്ഷവച്ചിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്കകം സൂയസിൽ ചരക്കുനീക്കം പുസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. വരുന്ന ശനിയാഴ്ചയോടെ പ്രശ്നപരിഹാരമാകുമെന്ന് കപ്പലിന്റെ ഉടമസ്ഥർ അഭിപ്രായപ്പെട്ടു. പക്ഷെ കപ്പൽ നീക്കാൻ നിയുക്തമായ ജപ്പാൻ കന്പനി ഷോഎയികീസന്റെ പ്രസിഡന്റ് യുകിതോ ഹിഗാകി അത്രയും സമയം പോരാ എന്നു പറഞ്ഞതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ കപ്പല്‍ പുറത്തെടുക്കാന്‍ ആഴ്ചകള്‍ വേണ്ടിവന്നേക്കുമെന്നാണ് ചില വിദഗ്ധ സംഘങ്ങള്‍ വിലയിരുത്തുന്നത്. ഇത് കണക്കിലെടുത്ത് പല കപ്പലുകളും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചുതുടങ്ങി. എവര്‍ ഗിവണ്‍ വഴിമുടക്കിയതോടെ 185 കപ്പലുകളാണ് സൂയസ് കനാലില്‍ യാത്ര തുടരാനാവാതെ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ ഏഴോളം കപ്പലുകളില്‍ യൂറോപ്പിലേക്കുള്ള ദ്രവരൂപത്തിലുള്ള പ്രകൃതി വാതകമാണുള്ളത്. ഇവ വഴിതിരിച്ചുവിട്ടിട്ടുണ്ട്. തടസം തുടര്‍ന്നാല്‍ ഒമ്പത് ടാങ്കറുകള്‍ കൂടി ഉടന്‍ ഗതിമാറ്റി വിട്ടേക്കും.
9600 കോടി യു.എസ്. ഡോളര്‍ (ഏകദേശം 69,740 കോടി രൂപ) മൂല്യമുള്ള ചരക്കുകളാണ് വിവിധ കപ്പലുകളിലായി കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ സിമെന്റ്, എണ്ണ, ഇന്ധനം, രാസവസ്തുക്കള്‍ എന്നിവയടങ്ങുന്ന 40 കപ്പലുകളും കന്നുകാലികളെ കടത്തുന്ന എട്ടു കപ്പലുകളും മറ്റ് 30 ചരക്കുകപ്പലുകളും ഒരു വെള്ള ടാങ്കറും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
ആഫ്രിക്കന്‍ വന്‍കരയുടെ തെക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന മുനമ്പിന് സമീപത്തൂടെയാവും ചരക്ക് കപ്പലുകള്‍ വഴിതിരിച്ചുവിടുന്നത്. സൂയസ് കനാല്‍ നിര്‍മാണത്തിന് മുന്‍പ് ചരക്ക് നീക്കം കേപ് ഓഫ് ഗുഡ് ഹോപ് എന്നറിയപ്പെടുന്ന ഈ ഭാഗത്തുകൂടിയാണ് നടന്നിരുന്നത്. എയര്‍ ഗിവണ്‍ തടസം തീര്‍ത്തതോടെ കേപ് ഓഫ് ഗുഡ് ഹോപിലൂടെ വഴിതിരിഞ്ഞുപോവുന്ന കപ്പലുകള്‍ക്ക് നേരെ കടല്‍ക്കൊള്ളയ്ക്കുള്ള സാധ്യത ഉണ്ടെന്ന ആശങ്കയും വര്‍ധിക്കുകയാണ്.
വടക്കു കിഴക്കേ ആഫ്രിക്കയിലെ ഹോണ്‍ ഓഫ് ആഫ്രിക്ക, ആഫ്രിക്കയുടെ പടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങൾ കടല്‍ക്കൊള്ളയ്ക്ക് പേരുകേട്ട മേഖലകളാണ്. നിരവധി രാജ്യങ്ങള്‍ കവര്‍ച്ച സംബന്ധിച്ച് ആശങ്കകള്‍ പങ്കുവെച്ചതായി യുഎസ് നേവി വക്താവ് ഫിനാന്‍ഷ്യല്‍ ടൈംസിനോട് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല