1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2017

സ്വന്തം ലേഖകന്‍: സ്‌ഫോടനത്തില്‍ വിറങ്ങലിച്ച് കാബൂള്‍ നഗരം, മരണം 80 കവിഞ്ഞു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച രാവിലെയാണ് നഗരത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയില്‍ പരുക്കേറ്റ 350 ഓളം പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

സ്‌ഫോടനത്തില്‍ ഇന്ത്യന്‍ എംബസിക്ക് പുറമേ ഫ്രഞ്ച്, ജര്‍മന്‍ എംബസികള്‍ക്ക് തകര്‍ച്ച സംഭവിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു. വാഹനത്തില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണു ദുരന്തം സംഭവിച്ചത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഭൂരിഭാഗവും സാധാരണക്കാരാണ്. ധാരാളം വീടുകളും സ്‌കൂളുകളും സ്ഥിതി ചെയ്യുന്ന മേഖലയാണിത്.

പാകിസ്താന്റെ സഹായമില്ലാതെ ഇത്തരമൊരു ആക്രമണം സാധ്യമാകില്ലെന്ന ആരോപണവുമായി അഫ്ഗാനിസ്താന്‍ മന്ത്രി അമറുളള സാലേ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ എംബസി ആയിരുന്നില്ല സ്‌ഫോടനത്തിന്റെ ലക്ഷ്യം എന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഭീകരതയ്‌ക്കേതിരെ അഫ്ഗാനിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.