1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2018

സ്വന്തം ലേഖകന്‍: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനയാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി; വലഞ്ഞത് ഉദ്യോഗസ്ഥര്‍. തിരുവനന്തപുരം പൂന്തുറ സ്വദേശി സുരേഷാണ് കൊച്ചി വിമാനത്താവളത്തിന്റെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ഗോഡൗണിനു മുകളില്‍ കയറി രണ്ടു മണിക്കൂറിലധികം ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒടുവില്‍ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും മറ്റും അനുനയിപ്പിച്ചാണ് സുരേഷിനെ താഴെ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ ഒന്പതോടെയായിരുന്നു സംഭവം.

സുരേഷ് സൗദിയില്‍ അഞ്ചുവര്‍ഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ജോലിയില്‍ നിന്നു പുറത്തായി സൗദിയില്‍ അലഞ്ഞുതിരിയുകയായിരുന്ന ഇയാളെ ഇന്ത്യന്‍ എംബസി ഇടപെട്ട് ടിക്കറ്റ് എടുത്ത് മുംബൈ വഴി വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തിക്കുകയായിരുന്നു. സ്വദേശമായ തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്ത് വിമാനത്തില്‍ കയറുന്നതിനായി ടെര്‍മിനലിന് അകത്തെത്തിയ ഇയാള്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ പോകാന്‍ അനുവദിച്ചില്ലെന്നാരോപിച്ചാണ് വിമാനത്താവളത്തിനു പുറത്തുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ഗോഡൗണിന്റെ പുറത്തെ ചുറ്റു ഗോവണി വഴി മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.

ഇതോടെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്താവള ഉദ്യോഗസ്ഥരും പോലീസും യാത്രക്കാരും സന്ദര്‍ശകരും ചേര്‍ന്ന് താഴെ സുരക്ഷാവലയം തീര്‍ത്തു. യാത്ര തടഞ്ഞ ജീവനക്കാരെ കണ്ടെത്താമെന്നും തനിക്കെതിരേ മറ്റു നടപടികള്‍ ഉണ്ടാകില്ലെന്നും ഉറപ്പു നല്‍കിയ ശേഷമാണ് ഇയാള്‍ താഴെയിറങ്ങിയത്. പിന്നീട് നെടുന്പാശേരി പോലീസ് സ്റ്റേഷനില്‍ എത്തിയ ബന്ധുക്കള്‍ക്കൊപ്പം സുരേഷിനെ വിട്ടയച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.