1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2020

സ്വന്തം ലേഖകൻ: ഇറാന്റെ സൈനിക മേധാവികളിൽ ഒരാളായിരുന്ന കാസിം സുലൈമാനിയെ വധിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തെറ്റുപറ്റിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെ നാലു എംബസികൾ ഇറാൻ സൈന്യം ആക്രമിക്കുമെന്ന രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുലൈമാനിയെ വധിക്കാൻ ട്രംപ് ഉത്തരവിട്ടത്. ഇക്കാര്യത്തിൽ ഇസ്രയേൽ അമേരിക്കൻ സൈനികർക്ക് വേണ്ട സഹായവും നൽകിയിരുന്നു.

അമേരിക്കയുടെ ദേശീയ പ്രതിരോധ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകളും ട്രംപിന്റേത് തെറ്റായ തീരുമാനമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ഇറാഖ്, സിറിയന്‍ ചാരന്‍മാര്‍ സുലൈമാനിയെ വധിക്കാന്‍ സഹായിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഇതോടൊപ്പം ഇസ്രയേലിന്റെ മൊസാദും അമേരിക്കയെ സഹായിച്ചു. വ്യാജ ഇന്റലിജൻസ് റിപ്പോർട്ടുകൾ അമേരിക്കയ്ക്ക് കൈമാറി സുലൈമാനിയെ വധിക്കാന്‍ മാസ്റ്റര്‍ പ്ലാനൊരുക്കിയത് ഇസ്രയേല്‍ ആണെന്നത് വ്യക്തമാണ്.

സുലൈമാനിയെ വധിച്ചതിൽ തെറ്റുസംഭവിച്ചെന്ന് മനസ്സിലാക്കിയതിനാലാണ് പിന്നീടുളള ആക്രമണങ്ങളിൽ നിന്ന് അമേരിക്ക വിട്ടുനിന്നതെന്ന് വേണം കരുതാൻ. അമേരിക്കയുടെ നാലു എംബസികൾ ഇറാൻ ആക്രമിക്കുന്ന രീതിയിലുള്ള ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ല എന്നാണ് പ്രതിരോധ വക്താവ് പറഞ്ഞത്. എന്നാല്‍, ഇറാന്റെ തിരിച്ചടിയില്‍ യുഎസ് സൈനികര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഇറാൻ ആക്രമണം നടത്താൻ പോകുന്ന കേന്ദ്രങ്ങളെ കുറിച്ച് അമേരിക്കയ്ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.

വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ ജനറലിന്റെ നേതൃത്വത്തിൽ നാല് അമേരിക്കൻ എംബസികൾക്കെതിരെ ആക്രമണം നടക്കാൻ പോകുന്നു എന്നതിനുള്ള തെളിവുകൾ തനിക്ക് കിട്ടിയിട്ടില്ലെന്ന് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു. ഇറാഖിലെ യുഎസ് എംബസിക്ക് മാത്രമാണ് ഭീഷണി നേരിട്ടിരുന്നത്. എന്നാൽ, മറ്റു മൂന്നു എംബസികളുടെ കാര്യം ട്രംപിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

അമേരിക്കയിലെ ഒരു വിഭാഗം ഈ നീക്കത്തെ എതിർത്തിരുന്നു. കേവലം ഒരു തെറ്റിദ്ധാരണ കാരണമാണ് സുലൈമാനിയെ വധിച്ചത്. ഇതിനെതിരെ റിപ്പബ്ലിക്ക്, ഡെമോക്രാറ്റ് പാര്‍ട്ടികള്‍ ഒന്നിച്ച് രംഗത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് സംഘർഷത്തിന് ഒരു പ്രകോപനവും ഇല്ലാതിരിക്കുന്ന സമയമത്താണ് ട്രംപ് മുന്‍കയ്യെടുത്ത് ആക്രമണം നടത്തിയതെന്നും ആരോപണം ശക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.