1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2024

സ്വന്തം ലേഖകൻ: യുകെയിൽ സമ്മര്‍ സീസണ്‍ ആരംഭിക്കവേ വാഹന ഉപയോക്താക്കള്‍ക്ക് ഹെഡ്‌ലൈറ്റ് ഉപയോഗം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പ്. നിങ്ങളുടെ കാറുകളുടെ ഹെഡ്‌ലൈറ്റ് എതിരെ വരുന്ന ഡ്രൈവര്‍മാരുടെ കാഴ്ചയെ തടസപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ വളരെ നേരത്തെ ഹെഡ്ലൈറ്റുകള്‍ ഓണാക്കരുതെന്നാണ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മാത്രമല്ല, ലൈറ്റ് മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കുകയും വേണം.

ഹെഡ്ലൈറ്റുകള്‍ ഓണാക്കാനുള്ള ഏറ്റവും നല്ല സമയം സൂര്യാസ്തമയത്തിന് അര മണിക്കൂര്‍ മുമ്പ് വൈകുന്നേരം 6.30നാണ്. അതിനുശേഷം യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ സൂര്യന്‍ ഉദിക്കുമ്പോള്‍ രാവിലെ 6.30വരെ മാത്രം അവ ഉപയോഗിക്കുകയും അതിനു ശേഷം ഓഫ് ചെയ്യാനും ശ്രദ്ധിക്കണം. മിന്നുന്ന ഹെഡ്ലൈറ്റുകളുടെ പ്രശ്നം കൂടുതല്‍ വഷളാകുകയാണെന്ന് 10ല്‍ എട്ട് ഡ്രൈവര്‍മാരും വിശ്വസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

വാഹനമോടിക്കുന്നവര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് എതിരെ വരുന്ന വാഹനങ്ങളുടെ അതിശക്തമായ വെളിച്ചം തട്ടി കണ്ണ് മഞ്ഞളിക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്. അതിനാലാണ് ഇപ്പോള്‍ ഹെഡ്‌ലൈറ്റുകള്‍ ഉപയോഗിക്കുന്നതിന് ഒരു സമയക്രമം നിശ്ചയിച്ചത്. ഈ സമയങ്ങളില്‍ ഹെഡ്ലൈറ്റുകള്‍ ഉപയോഗിക്കുന്നത് എല്ലാവര്‍ക്കും റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ നടപടിയാണ്.

പകല്‍ സമയത്തിലെ മാറ്റങ്ങള്‍ കാഴ്ചയേയും റോഡിന്റെ അവസ്ഥയെയും ബാധിക്കുമെന്നതിനാല്‍ സമ്മര്‍ ടൈമിലേക്ക് മാറുമ്പോള്‍ ജാഗ്രത പാലിക്കാനും ഡ്രൈവര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷിതമായി ഡ്രൈവ് ചെയ്യുവാന്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെ വാഹനമോടിക്കുന്നവര്‍ക്ക് തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും സുരക്ഷിതമായ ഡ്രൈവിംഗ് അന്തരീക്ഷം നല്‍കാന്‍ കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.