1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2023

സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് ജൂൺ 15 മുതൽ മധ്യവേനലവധി. അവധി ആഘോഷത്തിനായി നാട്ടിലേക്ക് പോകാൻ തയാറെടുത്ത് പ്രവാസി കുടുംബങ്ങളും. ജൂൺ 15 മുതൽ ഓഗസ്റ്റ് 26 വരെയാണ് വേനലവധി. 27ന് ക്ലാസുകൾ പുനരാരംഭിക്കും. അതേസമയം, അധ്യാപകർ ജൂൺ 22 വരെ ജോലിക്കെത്തണം.

ഓഗസ്റ്റ് രണ്ടാം വാരത്തിൽ തിരികെ ജോലിയിൽ പ്രവേശിക്കുകയും വേണം. എംഇഎസ് ഉൾപ്പെടെ മിക്ക ഇന്ത്യൻ സ്‌കൂളുകളിലും ഈ അധ്യയന വർഷത്തെ ആദ്യ ടേം പരീക്ഷ നടക്കുകയാണ്. ജൂൺ അവസാനമാണ് ബലിപെരുന്നാൾ എന്നതിനാൽ സർക്കാർ ഓഫിസുകൾക്ക് 10 ദിവസത്തെ അവധിയുണ്ട്. ഈദ് അവധിക്കൊപ്പം വാർഷിക അവധിയുമെടുത്ത് കുടുംബത്തോടൊപ്പം 2 മാസത്തെ അവധി ആഘോഷത്തിനാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന മിക്ക പ്രവാസികളും തയാറെടുക്കുന്നത്.

നാട്ടിലേക്കുള്ള യാത്രയ്ക്ക് മാസങ്ങൾക്ക് മുൻപേ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതിനാൽ നിലവിലെ ടിക്കറ്റ് നിരക്ക് വർധനയിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാൻ മിക്ക കുടുംബങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ജോലി ചെയ്യുന്ന കമ്പനികളിൽ നിന്ന് അവധി ലഭിക്കുന്നതനുസരിച്ചാണ് മിക്ക കുടുംബങ്ങളുടെയും അവധിക്കാല യാത്രകൾ.

അവധി ചെലവിടാൻ വിദേശരാജ്യങ്ങളിൽ പോകുന്നവർ, പകുതി ദിവസങ്ങൾ നാട്ടിലും ബാക്കി പകുതി യൂറോപ്യൻ രാജ്യങ്ങളിലുമായി അവധി ആഘോഷിക്കുന്നവർ, ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് സാമ്പത്തിക ബാധ്യത കൂട്ടുമെന്നതിനാൽ അവധിക്കാലം ദോഹയിൽ തന്നെ ചെലവിടുന്നവർ ഇങ്ങനെ പ്രവാസി കുടുംബങ്ങളുടെ മധ്യവേനൽ അവധിക്കാലം പലതരത്തിലാണ്. പ്ലസ്ടു ഫലം എത്തിയതോടെ മക്കളുടെ ഉപരിപഠനത്തിന്റെ കാര്യങ്ങൾക്കായുള്ള ഓട്ടത്തിലാണ് മിക്ക മാതാപിതാക്കളും.

ഗൾഫിലെ കനത്ത ചൂടിൽ നിന്ന് 2 മാസം മാറി നിൽക്കാമെന്നതാണ് അവധിക്കാലത്തിന്റെ മറ്റൊരു ആശ്വാസം. വേനലവധി ദോഹയിൽ തന്നെ ചെലവിടുന്നവർക്കായി മിക്ക നക്ഷത്ര ഹോട്ടലുകളും സ്‌റ്റെക്കേഷൻ ഓഫറുകളും പ്രഖ്യാപിക്കാറുണ്ട്. ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ഖത്തർ ടൂറിസം വിവിധ കലാ, വിനോദ പരിപാടികളും ഉൾപ്പെടെയുള്ളവർ നടത്തുന്നുണ്ട്.

ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ യാ​ത്ര സീ​സ​ൺ ആ​രം​ഭി​ക്കു​മ്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ ബാ​ഹു​ല്യ​വും നീ​ണ്ടു​കി​ട​ക്കു​ന്ന ലൈ​നു​ക​ളും ഒ​രി​ട​വും ബാ​ക്കി​യി​ല്ലാ​ത്ത ലോ​ഞ്ചു​ക​ളു​മെ​ല്ലാ​മാ​യി​രി​ക്കും.

ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മോ​ശം കാ​ലാ​വ​സ്ഥ​യും മ​റ്റും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ്ര​യാ​സ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ഠി​ന​മാ​ക്കും. ​സ്കൂ​ൾ അ​ട​ക്കു​ന്ന​തോ​ടെ, വാ​ർ​ഷി​ക അ​വ​ധി നാ​ട്ടി​ലാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി​ക​ൾ ജൂ​ൺ മു​ത​ൽ യാ​ത്ര ആ​രം​ഭി​ക്കും. ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യൂ​റോ​പ്പി​ലേ​ക്കും മ​റ്റും അ​വ​ധി​ക്കാ​ല യാ​ത്ര പ​തി​വാ​ക്കി​യ സ്വ​ദേ​ശി​ക​ളും ജൂ​ണോ​ടെ പു​റ​പ്പെ​ടും.

ഇ​തി​നൊ​പ്പ​മാ​ണ് മാ​സാ​വ​സാ​ന​ത്തി​ലെ​ത്തു​ന്ന ബ​ലി​പെ​രു​ന്നാ​ളി​ന്റെ അ​വ​ധി. പ​ത്തു ദി​വ​സ​ത്തോ​ളം അ​വ​ധി​യു​ണ്ടാ​വു​മെ​ന്ന​തി​നാ​ൽ ​നി​ര​വ​ധി താ​മ​സ​ക്കാ​രും നാ​ട്ടി​ലേ​ക്ക് യാ​ത്ര​ക്കു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. രാ​വും പ​ക​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ മു​ൻ​ക​രു​ത​ൽ പാ​ലി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

യാ​ത്ര​ക്കാ​യി ല​ഗേ​ജ് പാ​ക്ക് ചെ​യ്യു​മ്പോ​ൾ ര​ണ്ടു​വ​ട്ടം ചി​ന്തി​ക്ക​ണം. ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​മ്പോ​ൾ എ​ന്താ​ണ് ആ​വ​ശ്യ​മെ​ന്ന് ചി​ന്തി​ക്കു​ന്ന​തി​ന് പ​ക​രം, വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ ഓ​രോ വ​സ്തു​വി​നും എ​ത്ര​സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ചി​ന്തി​ക്കു​ക. ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ മാ​ത്ര​മെ​ടു​ത്ത് പാ​ക്കി​ങ് ചെ​റു​താ​ക്കു​ക. അ​തി​ലൂ​ടെ ചെ​ക്ക്-​ഇ​ൻ ചെ​യ്യു​മ്പോ​ഴും ബാ​ഗേ​ജ് ​ക്ലെ​യിം ചെ​യ്യു​മ്പോ​ഴും നി​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ് സ​മ​യം ലാ​ഭി​ക്കാം.

പൂ​ർ​ണ​മാ​യും ഒ​ഴി​ഞ്ഞ ബാ​ഗി​ൽ​നി​ന്നാ​യി​രി​ക്ക​ണം ആ​രം​ഭി​ക്കേ​ണ്ട​ത്. അ​തി​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത​ത് ഒ​ന്നും ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക. ഓ​രോ പോ​ക്ക​റ്റും പ​രി​ശോ​ധി​ക്കു​ക. ഒ​രു വൈ​ൻ ഓ​പ​ണ​ർ മ​തി​യാ​കും നി​ങ്ങ​ളെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടാ​ൻ.

പാ​ക്ക് ചെ​യ്യു​ന്ന വ​സ്തു​ക്ക​ൾ കൊ​ണ്ടു​പോ​കാ​ൻ പ​റ്റു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ക. ഓ​രോ യാ​ത്ര​ക്കാ​ര​നും ഒ​രു ക്വാ​ർ​ട്ട​ർ ബാ​ഗി​ൽ 3.4 ഔ​ൺ​സ് അ​ല്ലെ​ങ്കി​ൽ 100 മി​ല്ലി ദ്രാ​വ​കം, ജെ​ല്ലു​ക​ൾ, എ​യ​റോ​സോ​ൾ മാ​ത്ര​മാ​ണ് അ​നു​വാ​ദ​മു​ള്ളൂ. ബാ​ഗി​ൽ ലി​ക്വി​ഡ് പാ​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ അ​ള​വ് ഉ​റ​പ്പു​വ​രു​ത്ത​ണം. അ​റി​യു​ക, പീ​ന​ട്ട് ബ​ട്ട​റും ഒ​രു ദ്രാ​വ​ക​മാ​ണ്.

സാ​ധാ​ര​ണ അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക​പ്പു​റം, പ​ണം ലാ​ഭി​ക്കാ​നും വി​മാ​ന​ത്താ​വ​ള​ത്തെ മോ​ശ​മാ​ക്കാ​നും ക​ഴി​യു​ന്ന വ​സ്തു​ക്ക​ൾ കൂ​ടെ ക​രു​താ​തി​രി​ക്കു​ക. പോ​ർ​ട്ട​ബി​ൾ പ​വ​ർ ബാ​ങ്കു​ക​ൾ കൈ​യി​ൽ ക​രു​തു​ന്ന​ത് ഇ​ല​ക്ട്രോ​ണി​ക് ഔ​ട്ട്‌​ല​റ്റു​ക​ളെ ചൊ​ല്ലി വ​ഴ​ക്കി​ടു​ന്ന​തി​ൽ​നി​ന്ന് നി​ങ്ങ​ളെ ര​ക്ഷി​ക്കും.

വി​മാ​ന​ത്തി​​ൽ അ​നു​വ​ദി​ച്ച തൂ​ക്കം മ​റ​ന്ന് വ​സ്തു​ക്ക​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​താ​ണ് ന​മ്മ​ൾ മ​ല​യാ​ളി​ക​ളു​ടെ പ​തി​വ്. 30ഉം 40​ഉം കി​ലോ ആ​ണ് ല​ഗേ​ജ് പ​രി​ധി​യെ​ങ്കി​ൽ അ​തി​നും ഒ​രു​കി​ലോ വ​രെ കു​റ​ച്ച് പാ​ക്ക് ചെ​യ്യു​ക. അ​തേ​സ​മ​യം, കൂ​ടു​ത​ൽ തൂ​ക്കം ​ല​ഗേ​ജു​ക​ൾ മു​മ്പ് ക​ട​ത്തി​വി​ട്ടു എ​ന്ന അ​നു​ഭ​വ​ത്തി​ൽ തി​ര​ക്കേ​റി​യ സ​മ​യ​ത്ത് സാ​ഹ​സ​ത്തി​ന് മു​​തി​രേ​ണ്ട. വി​മാ​ന​ങ്ങ​ൾ മു​ഴു​വ​ൻ ഇ​രി​പ്പി​ട ശേ​ഷി​യി​ൽ പ​റ​ക്കു​മ്പോ​ൾ അ​ധി​ക ​ല​ഗേ​ജു​ക​ൾ അ​നു​വ​ദി​ക്കി​ല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.