സ്വന്തം ലേഖകന്‍: ചെല്‍റ്റെന്‍ഹാമിന്റെ സ്വന്തം സണ്ണിച്ചേട്ടന് യുകെയുടെ മണ്ണില്‍ അന്ത്യവിശ്രമമൊരുക്കാന്‍ തീരുമാനം. യുകെ മലയാളികളെ ഞെട്ടിച്ച് യാത്ര പറഞ്ഞ സണ്ണിചേട്ടന്റെ സംസ്‌കാരം നവംബര്‍ 10 ന് ചെല്‍ട്ടന്‍ഹാമില്‍ വച്ചുതന്നെ നടത്തുമെന്നാണ് അടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന. ബന്ധുക്കളായും സുഹൃത്തുക്കളായും ധാരാളം ആളുകള്‍ യുകെയില്‍ ഉള്ളതിനാലാണ് ഇങ്ങനെയൊരു തീരുമാനം.
നാട്ടിലുള്ള ബന്ധുക്കള്‍ എത്തുന്നതിനായാണ് സംസ്‌കാരം നവംബറിലേക്ക് നീട്ടിയത്. ഇപ്പോള്‍ ചെല്‍ട്ടന്‍ഹാം ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രണ്ടു ദിവസത്തിനുള്ളില്‍ ഫ്യുണറല്‍ ഡയറക്ടേഴ്‌സിന് കൈമാറും.
വെറും 57 വയസു മാത്രം പ്രായമുള്ള സണ്ണിച്ചേട്ടന്‍ ഒക്ടോബര്‍ 26 തിങ്കളാഴ്ച ഉച്ചക്കു ഒരു മണിയോടെയായിരുന്നു ചെല്‍റ്റെന്‍ഹാം ജനറല്‍ ഹോസ്പിറ്റലില്‍ വെച്ചു ഹൃദയാഘാതം മൂലം മരണമടഞ്ഞത്. കോട്ടയം അതിരമ്പുഴ സ്വദേശിയായിരുന്ന സണ്ണി സെബാസ്റ്റ്യന്‍ മാടപ്പള്ളില്‍ കുടുംബാങ്കമായിരുന്നു.
കോട്ടയം അമ്മഞ്ചേരി സ്വദേശി ആയ മോളി ജോസഫ് ആണ് ഭാര്യ. സിബിന്‍
(25), ഷോണ്‍ (18) എന്നിവര്‍ മക്കളാണ്. ചെല്‍റ്റെന്‍ഹാമില്‍ താമസമാക്കിയിട്ടൂള്ള ടിജു തോമസ്, ടിന്‍സി തോമസ്, മഞ്ജു ഗ്രിംസണ്‍, സ്മിത ടിജു, ബെന്‍സന്‍ തോമസ്, ഗ്രിംസണ്‍ ജോണ്‍ എന്നിവര്‍ അടുത്ത കുടുംബാംഗങ്ങളാണ്.
ചെല്‍റ്റന്ഹാം നിവാസിയായിരുന്ന സണ്ണി ചേട്ടനെ ശ്വാസതടസവും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും കാരണം കുറച്ച് ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചെറിയ ഹൃദയസ്തംഭനമാണ് ഉണ്ടായതെന്ന കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
ഗ്ലോസ്റ്റെര്‍ഷയര്‍ മലയാളി അസ്സോസ്സിയേഷന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന സണ്ണിച്ചേട്ടന്‍ ജി എം എ യുടെ ജോയിന്റ് സെക്രട്ടറി, എക്‌സിക്യുറ്റീവ് അങ്കം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല