
സ്വന്തം ലേഖകൻ: സമ്പന്നര്‍ കൂട്ടത്തോടെ സിങ്കപ്പൂരിനെ സ്ഥിരതാമസത്തിനായി തിരഞ്ഞെടുക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഇൻഡൊനീഷ്യയില്‍ നിന്നൊക്കെയുള്ള അതി സമ്പന്നര്‍ കോവിഡില്‍ നിന്ന് സുരക്ഷതേടി ഈ രാജ്യത്തേക്ക് കൂട്ടത്തോടെ ചേക്കേറുകയാണ്. ആദ്യകാലങ്ങളിൽ സമ്പന്നര്‍ സിങ്കപ്പൂരില്‍ എത്തിയിരുന്നത് ഷോപ്പിങ്ങിനും ആശുപത്രി ആവശ്യങ്ങള്‍ക്കും വിനോദസഞ്ചാരത്തിനുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറി.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും സുരക്ഷിത രാജ്യമാണ് സിങ്കപ്പുര്‍. മലേഷ്യയിലെയും ഇൻഡൊനീഷ്യയിലെയും മരണ നിരക്ക് സിങ്കപ്പൂരിനെ അപേക്ഷിച്ച് 10 മുതല്‍ 30 മടങ്ങ് വരെ കൂടുതലാണ്. സിങ്കപ്പൂരില്‍ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണം ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളില്‍ ദിവസേന നൂറുകണക്കിന് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമ്പന്നര്‍ക്ക് വേണ്ടെതെല്ലാം സിങ്കപ്പൂരിലുണ്ട്. അതുകൊണ്ട് തന്നെയാണ് ആഡംബരത്തിന്റെ അവസാന വാക്കായ ഈ നഗരത്തെ സമ്പന്നര്‍ തിരഞ്ഞെടുക്കുന്നത്. സമ്പന്നരെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന സമീപനമാണ് സിങ്കപ്പൂരിന്റേത്. പ്രദേശിക കച്ചവടങ്ങളില്‍ മുതല്‍ മുടക്കുന്ന സമ്പന്നര്‍ക്ക് പെര്‍മനെന്റ് റെസിഡന്‍സി ഉള്‍പ്പെടെ സിങ്കപ്പുര്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല