1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2018

സ്വന്തം ലേഖകന്‍: പുരുഷന്‍മാരുടെ നിഴലായി സ്ത്രീകള്‍ ജീവിക്കുന്ന കാലം കഴിഞ്ഞു; വിവാഹിതയായ സ്ത്രീയുമായി പുരുഷന്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ല; ഭാര്യയുടെ അധികാരിയല്ല ഭര്‍ത്താവ്; ചരിത്രവിധിയുമായി സുപ്രീം കോടതി. വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന സുപ്രധാന വിധിയാണ് സുപ്രീം കോടതിയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

വിവാഹിതയായ സ്ത്രീയുമായി പുരുഷന്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. വിവാഹമോചനത്തിന് സംശയത്തിന്റെ നിഴല്‍ കൂടാതെ ഇത് പ്രയോജനപ്പെടുത്താവുന്നതുമാണ് എന്നും ചരിത്രപ്രധാനമായ വിധി വ്യക്തമാക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ആര്‍.എഫ്.നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു മറ്റ് ജഡ്ജിമാര്‍.ബെഞ്ചിലെ ഓരോ ജഡ്ജിമാരും അവരവരുടെ വിധിന്യായങ്ങള്‍ വായിച്ചു.

വിവാഹത്തില്‍ ഭാര്യയുടെ അധികാരി ഭര്‍ത്താവ് അല്ല എന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിവാഹേതരബന്ധം ക്രിമിനല്‍ ക്കുറ്റമല്ലാതാക്കിയത്. ഇതോടെ 158 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497 ആം വകുപ്പ് ചരിത്രമായി. പുരുഷമേല്‍കോയ്മയുടെ ഭാഗമായുള്ള പുരാതന വകുപ്പാണിതെന്ന നിരീക്ഷണവും കോടതി നടത്തി.

വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ച് വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497 ആം വകുപ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കി. വകുപ്പ് സ്ത്രീകളുടെ അന്തസിന് കളങ്കമാണെന്നും ഏകപക്ഷീയമാണെന്നും കോടതി വ്യക്തമാക്കി. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497 ആം വകുപ്പ് ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന കാര്യത്തില്‍ അഞ്ച് ജഡ്ജിമാരും യോജിച്ചു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.