1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2016

സ്വന്തം ലേഖകന്‍: രണ്ടു മാസത്തിനുള്ളില്‍ 600 കോടി രൂപ അടക്കുക, ഇല്ലെങ്കില്‍ കീഴ്ടടങ്ങുക, സഹാറ മേധാവിയോട് സുപ്രീം കോടതി. ഫിബ്രവരി ആറിന് മുമ്പ് 600 കോടി രൂപ അടയ്ക്കണമെന്ന് സഹാറ മേധാവി നിലവില്‍ പരോളിലുള്ള സുബ്രത റോയിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മെയ് മാസത്തിലാണ് സഹാറ മേധാവി പരോളില്‍ ഇറങ്ങിയത്.

സുബ്രതോയുടെ ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. 2014 ലാണ് നിക്ഷേപകരില്‍ നിന്നും സ്വീകരിച്ച പണം തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് സുബ്രതോയെ ജയിലിലാക്കുന്നത്. 17600 കോടി രൂപ 15 ശതമാനം പലിശയോടെ തിരികെ നല്‍കാനാണ് കോടതി ഉത്തരവിട്ടിരുന്നത്.

സഹാറാ ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെബിയോടും അമിക്കസ് ക്യൂരിയോടും സൂപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒക്?ടോബറിലാണ്? സുബ്രതാ റോയുടെ പരോള്‍ നവംബര്‍ 28 വരെ നീട്ടിയത്?. തിഹാര്‍ ജയിലില്‍ രണ്ടു വര്‍ഷത്തോളം വിചാരണ തടവ് അനുഭവിച്ച ശേഷം അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് പരോള്‍ അനുവദിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.