സ്വന്തം ലേഖകന്‍: ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി 600 കാറുകള്‍ നല്‍കി സൂറത്തിലെ വജ്ര വ്യാപാരി. ജീവനക്കാര്‍ക്കായി ദീപാവലിക്ക് വമ്പന്‍സമ്മാനങ്ങള്‍ ഒരുക്കി വാര്‍ത്ത സൃഷ്ടിക്കുന്ന വജ്രവ്യാപാരി സാവ്ജി ധൊലാക്കിയ ഇത്തവണ 600 കാറുകളാണ് തന്റെ സ്ഥാപനമായ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത്. കാര്‍ വേണ്ടാത്തവര്‍ക്ക് ബാങ്കില്‍ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും നല്‍കി.
മികച്ച പ്രകടനം കാഴ്ചവെച്ച 1700 ജീവനക്കാരെയാണ് വമ്പന്‍ സമ്മാനങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. ഇവരില്‍ നാലുപേര്‍ക്ക് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വ്യാഴാഴ്ച കാറുകളുടെ താക്കോല്‍ കൈമാറിയത്. അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹരേകൃഷ്ണയിലെ ജീവനക്കാരോട് സംസാരിക്കുകയും ചെയ്തു. ക്വിഡ്, സെലേറിയോ കാറുകളാണ് നല്‍കിയത്.
4.48 ലക്ഷം, 5.38 ലക്ഷം രൂപ വീതമാണ് ഇവയുടെ വില. 50 കോടി രൂപയാണ് ഈ ദീപാവലിക്കാലത്ത് ജീവനക്കാര്‍ക്കായി ധൊലാക്കിയ മാറ്റിവെച്ചത്. മുന്‍ വര്‍ഷങ്ങളിലും ഇദ്ദേഹം കാറുകളും ഫ്‌ളാറ്റുകളും സമ്മാനമായി നല്‍കിയിരുന്നു. 5500 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. മക്കളെ ജീവിതം പഠിപ്പിക്കാനായി കേരളത്തിലെയും മറ്റും ഹോട്ടലുകളില്‍ തുച്ഛവേതനത്തിന് ജോലി ചെയ്യിക്കാനായി അയച്ചും സാവ്ജി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല