1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2023

സ്വന്തം ലേഖകൻ: അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച. സിലിക്കൺ വാലി ബാങ്കിനും വാഷിംഗ്ടൺ മ്യൂച്വലിനും പിന്നാലെ, ന്യൂയോർക്ക് ആസ്ഥാനമായ സിഗ്‌നേച്ചർ ബാങ്കും തകർന്നു. ബാങ്കിന്റെ സ്റ്റോക്കുകളുടെ വില കുറഞ്ഞു. 2008 ലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വാഷിംഗ്ടൺ മ്യൂച്വൽ തകർന്നതിന് ശേഷം, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തകർച്ചയാണ് സിഗ്നേച്ചറിനുണ്ടായത്.

നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബാങ്കുകൾക്ക് അധിക ഫണ്ടിംഗ് ലഭ്യമാക്കുമെന്ന് ഫെഡറൽ റിസർവ് അറിയിച്ചു. ബാങ്കിന്റെ റിസീവറായി യുഎസ് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷനെ നിയമിച്ചു. അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി ബാങ്കിംഗ് വ്യവസ്ഥയിൽ പൊതുജനത്തിന് വിശ്വാസം നൽകാനുള്ള പ്രവർത്തനങ്ങൾ ഊർജിമാക്കിയതായി ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷനും ട്രെഷറിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം സിലിക്കണ്‍ വാലി ബാങ്കിന്റെ എല്ലാ നിക്ഷേപകര്‍ക്കും മുഴുവന്‍ പണവും തിരികെകൊടുക്കുമെന്ന് ജോ ബൈഡന്‍ ഭരണകൂടവും ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലും ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും അറയിച്ചു. തിങ്കളാഴ്ച മുതല്‍ അതിന് തുടക്കമിടുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

93ശതമാനത്തോളം നിക്ഷേപങ്ങളും ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ ഇന്‍ഷുര്‍ ചെയ്യാത്തതിനാല്‍ പണം തിരികെ ലഭിക്കുമോയെന്ന ആശങ്കയിലായിരുന്നു നിക്ഷേപകര്‍. ഇതേതുടര്‍ന്നാണ് അടിയന്തരമായി സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

2008ലെ പ്രതിസന്ധിക്കുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് എസ്.വി.ബിയിലൂടെ യുഎസ് ധനകാര്യമേഖല നേരിട്ടത്. ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിരവധി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍ക്കും ബാങ്കിങ് സേവനം നല്‍കിവരുന്ന ബാങ്കായതിനാല്‍ ടെക്, സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ കനത്ത ആശങ്കയാണിത് സൃഷ്ടിച്ചത്.

ബാങ്കിങ് സംവിധാനത്തിന്റെ പൊതുവിശ്വാസം ദൃഡമാക്കി അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള നിര്‍ണായകമായ നടപടികളാണ് സ്വീകരിക്കുന്നത്-എന്നു തുടങ്ങുന്നതാണ് പ്രസ്താവന.

ശക്തവും സുസ്ഥരവുമായ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ നിക്ഷേപങ്ങള്‍ സംരക്ഷിക്കുന്നതിനും കുടുംബങ്ങള്‍ക്കും വ്യാപാരങ്ങള്‍ക്കും വായ്പ നല്‍കുന്നതിനും യുഎസ് ബാങ്കിങ് സംവിധാനം സുപ്രധാനമായ പങ്ക് നിര്‍വഹിക്കുമെന്നും ഈ നടപടി അത് ഉറപ്പാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

മാര്‍ച്ച് 13 മുതല്‍ എല്ലാ നിക്ഷേപകര്‍ക്കും പണം തിരികെ നല്‍കും. സിലിക്കണ്‍ വാലി ബാങ്കുമായി ബന്ധപ്പെട്ട നഷ്ടങ്ങളൊന്നും നികുതിദായകര്‍ വഹിക്കേണ്ടതില്ല. ഓഹരി ഉടമകള്‍ക്കും മറ്റും പരിരക്ഷ ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന എല്ലാ ഉദ്യോസ്ഥരെയും പുറത്താക്കുകയും ചെയ്തു.

നിക്ഷേപകരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കഴിവ് ബാങ്കുകള്‍ക്കുണ്ടെന്ന് ഉറപ്പാക്കും. യോഗ്യരായ ഡെപ്പോസിറ്ററി സ്ഥാപനങ്ങള്‍ക്ക് അതിനായി അധിക ധനസഹായം അനുവദിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.