1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2021

സ്വന്തം ലേഖകൻ: സേവന, വേതന വ്യവസ്ഥകൾ പുതുക്കണം എന്നാവശ്യപ്പെട്ട് സ്വിറ്റ്‌സർലൻഡിൽ നഴ്‌സുമാർ സമരത്തിലേക്ക്. കഴിഞ്ഞ കുറെ വർഷങ്ങളായി ചെലവു ചുരുക്കലിന്റെ ഭാഗമായി ഈ മേഖലയിൽ കാര്യമായ വേതന പരിഷ്ക്കാരങ്ങളില്ല. മാത്രമല്ല കോവിഡിന്റെ വരവോടെ നഴ്സുമാരുടെ ആവശ്യങ്ങൾ പിന്തള്ളപ്പെടുകയും ചെയ്തു.

ഇതിനു പരിഹാരം ആവശ്യപ്പെട്ടും കൂടുതൽ പേരെ ഈ രംഗത്തേക്ക് ആകർഷിക്കാൻ വേണ്ടിയുള്ള നടപടികൾക്കു വേണ്ടിയുമാണ് നഴ്സുമാർ ഒറ്റക്കെട്ടായി സമരരംഗത്ത് ഇറങ്ങുന്നത്. നവംബർ 28ന് നടക്കുന്ന ഹിതപരിശോധനയിൽ ജനത്തിന്റെ വിധിയെ ആശ്രയിച്ചരിക്കുന്നു ഈ സേവനമേഖലയുടെ ഭാവി. എന്നാൽ ഹിതപരിശോധന വിജയിച്ചാലും പാർലമെന്റിലെ വലതുപക്ഷ ലോബി പരിഷ്ക്കാരങ്ങൾക്ക് തടയിടുമെന്ന ആശങ്കയും ശക്തമാണ്.

ശക്തമായ ആരോഗ്യമേഖല നിലനിൽക്കുന്ന രാജ്യമാണ് സ്വിറ്റ്സർലൻഡ്. രോഗി: നഴ്‌സ് അനുപാതത്തിലും പരിചരണത്തിലും അതുപോലെ ശാസ്ത്രീയമായ നൂതന പരിചരണ സംവിധാനത്തിലും വളരെ മുന്നിൽ. എന്നിട്ടും ചെലവു ചുരുക്കലിൻ്റെ പേരിൽ ഏറെക്കാലമായി അവഗണിയ്ക്കപ്പെടുകയാണ് നഴ്സുമാർ ഉൾപ്പെടുന്ന ആരോഗ്യ സേവന മേഖല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.