1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2018

സ്വന്തം ലേഖകന്‍: സിറിയയിലെ കിഴക്കന്‍ ഗുട്ടയില്‍ പ്രസിഡന്റ് ബശ്ശാര്‍ സേനക്ക് മുന്നേറ്റം; കൂട്ടക്കുരുതി തുടരുന്നു. വിമത നിയന്ത്രണത്തിലുള്ള 10 ശതമാനം ഭൂമി തിരിച്ചുപിടിച്ചതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടന വ്യക്തമാക്കി. യു.എന്‍ ഇടപെട്ട് 30 ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ആക്രമണം ശക്തമായി തുടരുന്നത് പ്രദേശത്ത് മാനുഷിക ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2013 മുതല്‍ സര്‍ക്കാര്‍ സേന ഉപരോധം തുടരുന്ന കിഴക്കന്‍ ഗൂതയില്‍ നാലു ലക്ഷത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവര്‍ക്കായുള്ള അടിയന്തര മരുന്നുകളും ഭക്ഷ്യവസ്തുക്കളും കുറഞ്ഞുവരുന്നത് മരണ സംഖ്യ ഉയര്‍ത്തുമെന്നാണ് ആശങ്ക. വിമതര്‍ ഭരിക്കുന്ന അവസാന പട്ടണങ്ങളിലൊന്നായ ഗുട്ട തിരിച്ചു പിടിക്കുംവരെ ആക്രമണം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ബശ്ശാര്‍ സേന. 150 കുട്ടികളടക്കം 700 ഓളം പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി സിവിലിയന്മാരും മരിച്ചവരില്‍പെടും.

ഫെബ്രുവരി 18 ന് ആരംഭിച്ച ആക്രമണത്തില്‍ നാലു പ്രദേശങ്ങള്‍ വിമതര്‍ക്ക് നഷ്ടമായതായാണ് റിപ്പോര്‍ട്ട്. കിഴക്കന്‍, തെക്കുകിഴക്കന്‍ മേഖലകളിലാണ് ബശ്ശാര്‍ സേനയുടെ മുന്നേറ്റം. ഇവിടെ രണ്ടു വ്യോമതാവളങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍, തന്ത്രപ്രധാന പ്രദേശങ്ങള്‍ക്കുമേല്‍ നിയന്ത്രണമുറപ്പിക്കാന്‍ സര്‍ക്കാറിനായിട്ടില്ലെന്നും പോരാട്ടം ശക്തമായി തുടരുകയാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.