1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2015

സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്നുള്ള 10,000 അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് അമേരിക്ക. ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ നിന്നുള്ള 10,000 പേരെ അടുത്ത ഒരു വര്‍ഷത്തിനിടെ പല ഘട്ടങ്ങളായി രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.

2011 ല്‍ ആഭ്യന്തര കലാപം തുടങ്ങിയതുമുതല്‍ ഇതുവരെ 1,500 സിറിയന്‍ അഭയാര്‍ഥികളെ അമേരിക്ക സ്വീകരിച്ചിട്ടുണ്ട്. ഒക്ടോബറോടെ 300 പേരെ കൊണ്ടുവരുമെന്നും ഭരണകൂടം വ്യക്തമാക്കി. അതിനിടെ ഒരുലക്ഷം സിറിയക്കാര്‍ യു.എ.ഇ.യിലെത്തിയതായാണ് യു.എ.ഇ അധികൃതരുടെ വിശദീകരണം. നിലവില്‍ 2,42,000 സിറിയക്കാര്‍ രാജ്യത്ത് കഴിയുന്നുണ്ട്. അഭയാര്‍ത്ഥിപ്രശ്‌നത്തില്‍ യു.എ.ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ എന്തുചെയ്തുവെന്ന ചോദ്യത്തിന് മറുപടിയായാണ് യു.എ.ഇ. രാജ്യത്തെ സിറിയക്കാരുടെ വിശദവിവരം നല്‍കിയത്.

2012 മുതല്‍ സിറിയന്‍ അഭയാര്‍ത്ഥികളുടെ ക്ഷേമത്തിനായി 53 കോടി ഡോളറിന്റെ സഹായം നല്‍കിയതായും യു.എ.ഇ. വ്യക്തമാക്കി. 10 കോടികൂടി നല്‍കുമെന്ന് ജനവരിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ. നല്‍കുന്ന സഹായങ്ങളില്‍ നിശ്ചിതശതമാനം ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ത്ഥിക്യാമ്പുകളിലേക്കാണ് പോകുന്നത്. ഇവിടെയുള്ള മൂന്ന് ക്യാമ്പുകളിലൊന്ന് പ്രവര്‍ത്തിക്കുന്നത് യു.എ.ഇ.യുടെ സാമ്പത്തിക സഹായത്തോടെയാണ്. 4000 അഭയാര്‍ഥികള്‍ ഈ ക്യാമ്പില്‍ കഴിയുന്നുണ്ട്. മൊത്തം അഞ്ച് ലക്ഷത്തിലധികം സിറിയക്കാരാണ് ജോര്‍ദാനില്‍ അഭയം തേടിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.