1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2021

സ്വന്തം ലേഖകൻ: അഫ്ഗാൻ മണ്ണിൽ മറ്റ് രാഷ്ട്രങ്ങൾക്കെതിരായ പ്രവർത്തനം അനുവദിക്കില്ലെന്ന് താലിബാൻ. അഫ്ഗാനിസ്ഥാനിൽ നിന്നും ലോകത്ത് ഒരു രാഷ്ട്രത്തിനും ഭീഷണിയുണ്ടാകില്ലെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറയുന്നു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള സർക്കാരിനാകും രൂപം നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

താലിബാൻ ആരോടും ശത്രുത പുലർത്തുന്നില്ല. രാജ്യത്തിനകത്തും പുറത്തും ശത്രുക്കളെ ആവശ്യമില്ല. തങ്ങളുടെ നേതാവിന്റെ ഉത്തരവ് എല്ലാവരോടും ക്ഷമിച്ചതായി സബീഹുല്ല പറഞ്ഞു. മുൻ സൈനികർക്കെതിരെയും വിദേശ സൈന്യത്തോടൊപ്പം പ്രവർത്തിച്ചവർക്കും എതിരെ പ്രതികാര നടപടി ഉണ്ടാകില്ല. ആരും അവരുടെ വീടുകൾ പരിശോധിക്കില്ലെന്നും താലിബാൻ വക്താവ് പറഞ്ഞു.

ആളുകളുടെ സംസ്കാരത്തിനൊത്ത നിയമം നടപ്പാക്കാൻ അഫ്ഗാന് അവകാശമുണ്ട്. അതിനാൽ മറ്റ് രാജ്യങ്ങൾ ഈ നിയമങ്ങളെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാധ്യമ സ്ഥാപനങ്ങളും അവരുടെ പ്രവർത്തനങ്ങൾ തുടരണമെന്നാണ് താലിബാൻ ആഗ്രഹിക്കുന്നത്.

ഇസ്ലാമിക മൂല്യങ്ങൾ വിരുദ്ധമായതൊന്നും പ്രസിദ്ധീകരിക്കരുത്, അവ നിക്ഷ്പക്ഷമായിരിക്കണം, ദേശീയ താൽപര്യങ്ങളെ ബഹുമാനിക്കണം. ഈ മൂന്നു കാര്യങ്ങളും പാലിച്ച് മാധ്യമങ്ങൾക്ക് പ്രവർത്തിക്കാമെന്നാണ് താലിബാൻ പറയുന്നത്. സ്ത്രീകൾക്ക് ജോലി ചെയ്യാനും പഠിക്കാനും അനുമതി നൽകും. ഇസ്ലാമികമായ എല്ലാ അവകാശവും സ്ത്രീകൾക്ക് നൽകും. സ്ത്രീകൾ ഇസ്ലാം അനുശാസിക്കും വിധം ജീവിക്കേണ്ടതാണെന്നും താലിബാൻ വക്താവ് പറയുന്നു.

സ്ത്രീകൾക്ക് ആരോഗ്യ മേഖലയിലും അതുപോലെ അവർ ആഗ്രഹിക്കുന്ന മേഖലയിലും പ്രവർത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അഫ്ഗാനുമേൽ താലിബാൻ സമഗ്രാധിപത്യം സ്ഥാപിച്ചെങ്കിലും കീഴടങ്ങില്ലെന്ന് വൈസ് പ്രസിഡന്റ് അമറുല്ല സലെ പറഞ്ഞു. തന്റെ ആത്മാവിനെ വഞ്ചിക്കില്ലെന്നാണ് സലെ പറയുന്നത്.

“താലിബാനു മുന്നിൽ തലകുനിക്കേണ്ട സാഹചര്യം തനിക്കില്ല. കമാൻഡറും വഴികാട്ടിയുമായ അഹമ്മദ് ഷാ മസൂദിന്റെ ആത്മാവിനേയും പാരമ്പര്യത്തേയും ഒറ്റുകൊടുക്കില്ല. എന്ന ശ്രവിച്ച ദശലക്ഷക്കണക്കിന് ആളുകളെ ഞാൻ നിരാശരാക്കില്ല. ഞാൻ ഒരിക്കലും താലിബാന്റെ കീഴിലാകില്ല,” എന്നായിരുന്നു ഭരണം നഷ്ടമായതിനു പിന്നാലെ സലെയുടെ പ്രതികരണം.

അതിനിടെ അഫ്​ഗാനിസ്ഥാൻ മുൻ പ്രസിഡൻറ്​ ഹാമിദ്​ കർസായിയും താലിബാ​െൻറ മുതിർന്ന നേതാക്കളിലൊരാളായ അനസ്​ ഹഖാനിയും തമ്മിൽ കൂടിക്കാഴ്​ച നടത്തി. താലിബാൻ അധികാരം ഏറ്റെടുക്കാനിരി​ക്കെയാണ്​ മുൻ സർക്കാറി​െൻറ സമാധാന ദൂതുമായി കർസായി താലിബാനെ സന്ദർശിക്കുന്നതെന്ന്​ വാർത്ത ഏജൻസിയായ റോയി​ട്ടേഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു.

കർസായിയോടൊപ്പം പഴയ സർക്കാറി​​െൻറ ​പ്രതിനിധിയായ അബ്​ദുല്ലാ അബ്​ദുല്ലയും യോഗത്തിൽ പ​ങ്കെടുത്തു. ഹഖാനി നെറ്റ്​വർക്ക്​ താലിബാനിലെ പ്രധാനപ്പെട്ട വിഭാഗമാണ്​. പാകിസ്​താൻ അതിർത്തി കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഇവർ അഫ്​ഗാനിലേക്ക്​ കഴിഞ്ഞ കാലങ്ങളിൽ രൂക്ഷമായ ആക്രമണങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്​. താലിബാനിലേക്കുള്ള അധികാരക്കൈമാറ്റം സമാധാനപരമാക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി മുൻ പ്രസിഡൻറ്​ ഹാമിദ്​ കർസായി, എച്ച്​.സി.എൻ.ആർ ചെയർമാൻ അബ്​ദുല്ല അബ്​ദുല്ല, ഹെസ്​ ബേ ഇസ്​ലാമി നേതാവ്​ ഗുൽബുദ്ദീൻ ഹെക്​മതിയാർ എന്നിവരടങ്ങുന്ന മൂന്നംഗ സംഘം രൂപീകരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.