
സ്വന്തം ലേഖകൻ: അമേരിക്കൻ സൈന്യം പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ശക്തി പ്രാപിച്ച് വരികയാണ്. ഏറ്റവും പുതിയ വിവരമനുസരിച്ച് രാജ്യത്തെ 34 പ്രവശ്യകളില്‍ 18 പ്രവശ്യകളും ഇപ്പോള്‍ താലിബാൻ നിയന്ത്രണത്തിലായി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാന നഗരങ്ങളായ കാണ്ഡഹാറും ഹേറത്തും താലിബാൻ പിടിച്ചെടുത്തിരുന്നു. രാജ്യത്തെ സാമ്പത്തിക തലസ്ഥാനം എന്നാണ് കാണ്ഡഹാര്‍ അറിയപ്പെടുന്നത്. വൈകാതെ തന്നെ രാജ്യ തലസ്ഥാനമായ കാബൂളും ഭീകരസൈന്യം പിടിച്ചെടുക്കമെന്നാണ് റിപ്പോര്‍ട്ട്.
താലിബാൻ ശക്തിപ്രാപിക്കുമ്പോള്‍ അഫ്ഗാൻ സര്‍ക്കാരിനും സൈന്യത്തിനും മേൽ സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതോടെ പ്രസിഡന്റ് അഷ്റഗാനി രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. താലിബാനും പാകിസ്ഥാനും ഇപ്പോള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.
ശനിയാഴ്ച അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് സര്‍ക്കാരിന്റെ ഭാവിയെക്കുറിച്ച് പറയുവാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടിക്കാഴ്ച പരിവർത്തനം എങ്ങനെ സംഭവിക്കാം എന്നതിനെക്കുറിച്ചായിരിക്കും. എന്നിരുന്നാലും, വെള്ളിയാഴ്ച വൈകി, സർക്കാർ നിലകൊള്ളുന്നുവെന്നും പ്രതിരോധ സേനയിൽ പൂർണ വിശ്വാസമുണ്ടെന്നും സ്ഥിരീകരിച്ചിരുന്നു.
രാജ്യത്തെ സായുധ സേനയിൽ അഭിമാനമുണ്ടെന്ന് അഫ്ഗാൻ പ്രഥമ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ് പറഞ്ഞു. “ഞങ്ങൾ താലിബാൻ ഭീകരര്‍ക്കെതിരെ ഉറച്ചുനിൽക്കുകയും എല്ലാ അർത്ഥങ്ങളിലൂടെയും എല്ലാ വഴികളിലൂടെയും ദേശീയ പ്രതിരോധം ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു,“ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ അധ്യക്ഷതയിൽ നടന്ന ദേശീയ സുരക്ഷാ യോഗത്തിന് ശേഷം ട്വിറ്ററിലൂടെയാണ് സാലിഹ് നയം വ്യക്തമാക്കി.
പലായനംചെയ്യുന്നവരുടെ എണ്ണം ഭീമമായി ഉയരുന്ന സാഹചര്യത്തിൽ അതിർത്തികൾ തുറന്നിടാൻ മറ്റുരാജ്യങ്ങളോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ(യു.എൻ).ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ആയിരങ്ങളാണ് അവസാന അഭയകേന്ദ്രമെന്നോണം കാബൂളിലെത്തിയത്. കാബൂളും താലിബാൻ കീഴടക്കുന്നതോടെ അഭയാർഥികളുടെ എണ്ണം വർധിക്കുമെന്നും വലിയൊരു മാനുഷിക ദുരന്തത്തിനാവും ലോകം സാക്ഷ്യം വഹിക്കുകയയെന്നും യു.എൻ മുന്നറിയിപ്പു നൽകി.
ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെ താലിബാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനാണ് വിലക്ക്. അഫ്ഗാനിലെ വിവിധ ബാങ്കുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇനി മുതൽ വരേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലയിടത്തും സ്ത്രീകളെ ജോലികളില്‍ നിന്നും പിരിച്ചു വിട്ട് തുടങ്ങി. പൊതുസ്ഥലത്ത് സ്ത്രീകള്‍ മുഖം പുറത്ത് കാണിക്കുന്നത് ഉചിതമല്ലെന്ന് കാണിച്ചാണ് നടപടി.
അതിനിടെ, പിടിച്ചെടുത്ത മേഖലകളിലെ സ്ത്രീകളെ നിർബന്ധിതമായി താലിബാൻ സേനാംഗങ്ങൾ വിവാഹം കഴിക്കുന്നതായും റിപ്പോർട്ടുണ്ട്. പിടികൂടുന്ന സൈനികരെ താലിബാൻ വധിക്കുകയാണെന്ന് കാബൂളിലെ യു.എസ് എംബസി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഒരാഴ്ചക്കകം അഫ്ഗാനിസ്താൻ പൂർണമായും പിടിച്ചെടുക്കുമെന്നാണ് താലിബാൻ അവകാശപ്പെടുന്നത്.
നിലവിലുള്ള അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ നാറ്റോ പ്രതിനിധികൾ വെള്ളിയാഴ്ച ബ്രസൽസിൽ യോഗം ചേർന്നു. താലിബാൻ നടത്തിയ നിരന്തരമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിവേഗം വഷളാകുന്ന സുരക്ഷാ സാഹചര്യങ്ങൾക്കിടയിലാണ് ഇത്തരത്തിലൊരു യോഗം. നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗും 30 ദേശീയ അംബാസഡർമാരും ബ്രസൽസിൽ നടന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് ഒരു നാറ്റോ ഉദ്യോഗസ്ഥൻ പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ പെട്ടന്നുള്ള താലിബാൻ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിൽ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനാണ് സൈന്യത്തെ വിന്യസിച്ച് അമേരിക്ക. 3,000 പുതിയ സൈനികരെ എത്തിച്ച് കാബൂളിൽ യുഎസ് എംബസി ഭാഗികമായി ഒഴിപ്പിക്കുന്നതിനും ആയിരക്കണക്കിന് ആളുകളെ ഈ മേഖലയിലേക്ക് അയയ്ക്കുന്നതിനും സഹായിക്കുകയും അഫ്ഗാനിസ്ഥാൻ സ്റ്റാൻഡ്ബൈയിലും സ്പീഡ് എയർലിഫ്റ്റിലും എത്തിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല