സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ബ്രോഡ്ബാന്‍ഡ് കമ്പനി ടോക്ക് ടോക്കിലെ നാലു മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് 15 വയസുകാരനായ ഹാക്കര്‍.ടാക്ക് ടാക്കിന്റെ സുരക്ഷ തകര്‍ത്ത നുഴഞ്ഞു കയറിയ 15 കാരനാണ് പിടിയിലായത്. കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് നാലു മില്യണ്‍ ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ മോഷ്ടിച്ചു എന്നാണ് കുറ്റം.
ടോക്ക് ടോക്കില്‍ നിന്നും ഡാറ്റ നഷ്ട്പ്പെടുന്നു എന്ന പരാതിയിലാണ് മെട്രോപോളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. സൈബര്‍ ക്രൈം യൂണീറ്റ് നടത്തിയ രഹസ്യ പരിശോധനയില്‍ വടക്കന്‍ അയര്‍ലന്റില്‍ നിന്നാണ് ഡാറ്റ മോഷ്ടിക്കപ്പെടുന്നത് എന്ന് കണ്ടെത്തി.
ഡാറ്റ മോഷണത്തെ തുടര്‍ന്ന് ലണ്ടന്‍ ഓഹരി വിപണിയില്‍ നിന്നും കമ്പനിയുടെ ഷെയര്‍ വന്‍തോതില്‍ ഇടിഞ്ഞു. വിശ്വാസ വഞ്ചനയുടെ പേരില്‍ ഉപഭോക്താക്കള്‍ ഷെയറുകള്‍ പിന്‍വലിക്കുകയായിരുന്നു. എട്ടു മാസത്തിനുള്ളില്‍ മൂന്നാമത്തെ തവണയാണ് ടോക്ക് ടോക്കില്‍ നിന്നും ഉപഭോക്താക്കളുടെ ഡാറ്റ നഷ്ടപ്പെടുന്നത്.
അറ്സ്റ്റ് ചെയ്ത 15 കാരന് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷമേ വിവരങ്ങള്‍ പുറത്തു വിടൂ എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല