
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനനിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള എല്ലാ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും തമിഴ്നാട് അതിർത്തിയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു. തമിഴ്നാടിന്റെ ഇ–പാസ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടൂവെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുളള യാത്രക്ക് നിയന്ത്രണങ്ങളില്ല.
ചൊവ്വാഴ്ച ഉച്ച മുതൽ ആരംഭിച്ച നടപടിയിൽ വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര ഉഷ്മാവും പരിശോധിക്കുന്നുണ്ട്. തമിഴ്നാട്ടിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇന്നലെ കോയമ്പത്തൂർ കലക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും നിലവിൽ അതു നിർബന്ധമാക്കിയിട്ടില്ല.
കോയമ്പത്തൂരുമായി അതിർത്തി പങ്കിടുന്ന കേരളത്തിന്റെ 13 ചെക്പോസ്റ്റുകളിലും തമിഴ്നാട് ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, പൊലീസ് എന്നിവയുൾപ്പെട്ട സംഘമാണ് പരിശോധന നടത്തുന്നുണ്ട്. കർണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നടപടി ബാധകമല്ല. ഇ–പാസ് (ടിഎൻഇ–പാസ്) തമിഴ്നാട് സർക്കാരിന്റെ വെബ്സൈറ്റിൽ നിന്നാണ് എടുക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല