1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2015

സ്വന്തം ലേഖകന്‍: സമ്പൂര്‍ണ മദ്യനിരോധിത സംസ്ഥാനമാകന്‍ ഒരുങ്ങി തമിഴ്‌നാട്, പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തിലെന്ന് സൂചന. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നാളെ മദ്യനിരോധന പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്തിടെയായി തമിഴ്‌നാട്ടില്‍ മദ്യം സമ്പൂര്‍ണമായി നിരോധിക്കണമെന്ന ആവശ്യം ശക്തമായി വരികയാണ്.

മദ്യ വിരുദ്ധ സമരങ്ങള്‍ക്ക് ലഭിക്കുന്ന വമ്പിച്ച ജനപിന്തുണയും സര്‍ക്കാരിനെ ഈ വഴിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. മദ്യശാലകളുടെ എണ്ണം കുറയ്ക്കാനും വില്‍പ്പന സമയം വെട്ടിച്ചുരുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് സൂചന.

സംസ്ഥാനത്ത് മദ്യനിരോധനം ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച പ്രതികരണം സര്‍ക്കാരിനെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അണ്ണാ ഡി എം കെ ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും മദ്യ നിരോധനത്തിനായി രംഗത്തുണ്ട്. അധികാരത്തിലെത്തിയാല്‍ മദ്യനിരോധനം നടപ്പാക്കുമെന്നാണ് ഏവരുടേയും വാഗ്ദാനം.

ആദ്യം മദ്യ നിരോധനത്തിന് ആവശ്യമുന്നയിച്ചത് പി എം കെ ആണെങ്കിലും ഡി എം ഡി കെയും ഡിഎംകെയുമെല്ലാം സമരപാതയിലാണ്. സ്ത്രീവോട്ടര്‍മാര്‍ ഏറെയുള്ള തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മദ്യനിരോധനം എന്നത് ജയലളിതക്ക് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ഒരു തുറുപ്പുചീട്ടുകൂടിയാണ്.

മദ്യനിരോധനത്തിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ ആരായുന്നുവെന്ന് ജയലളിത അധികാരത്തിലേറിയതു മുതല്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മദ്യശാലകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കുകയാണ് മറ്റൊരു സാധ്യത. എന്നാല്‍ തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ മദ്യനിരോധനം നിലവില്‍ വന്നാല്‍ കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളിലും നഗരങ്ങളിലും തമിഴ്‌നാട്ടില്‍ നിന്നുള്ള കുടിയന്മാരുടെ വിളയാട്ടമാകും എന്നതാണ് കേരളത്തിന്റെ ആശങ്ക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.