1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2021

സ്വന്തം ലേഖകൻ: സൗദിയിൽ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ​ക്കാ​യു​ള്ള ബോ​ർ​ഡി​ങ്​ പാ​സു​ക​ൾ ‘ത​വ​ക്ക​ൽ​നാ’ ആ​പ്ലി​ക്കേ​ഷ​നി​ലെ ആ​രോ​ഗ്യ സ്​​റ്റാ​റ്റ​സു​മാ​യി ഇ​ല​ക്​​ട്രോ​ണി​ക്​ സം​വി​ധാ​ന​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ബോ​ർ​ഡി​ങ്​ പാ​സി​നെ ത​വ​ക്ക​ൽ​നാ ആ​പ്ലി​ക്കേ​ഷ​നി​ലെ ആ​രോ​ഗ്യ സ്​​റ്റാ​റ്റ​സു​മാ​യി ബ​ന്ധ​ി​പ്പി​ക്കു​മെ​ന്ന്​ അ​ടു​ത്തി​ടെ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സ്​​റ്റേ​റ്റ്​ സെ​ക്യൂ​രി​റ്റി പ്ര​സി​ഡ​ൻ​സി, സൗ​ദി അ​തോ​റി​റ്റി ഫോ​ർ ഡാ​റ്റ ആ​ൻ​ഡ്​​ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം, ദേ​ശീ​യ വി​മാ​ന ക​മ്പ​നി​ക​ൾ, ഇ​ൽ​മ്​ ക​മ്പ​നി എ​ന്നി​വ​യു​െ​ട സ​ഹ​ക​ര​ണ​ത്തോ​ടെ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ലാ​ണ്​ ഇ​ങ്ങ​നെ​യൊ​രു സം​രം​ഭം ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​ക​ളെ​യും ഇ​ല​ക്​​ട്രോ​ണി​ക് സം​വി​ധാ​ന​ത്തി​ൽ ബ​ന്ധി​പ്പി​ക്ക​ൽ​ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ​

ത​വ​ക്ക​ൽ​ന ആ​പ്ലി​ക്കേ​ഷ​നി​ൽ ‘കു​ത്തി​വെ​പ്പെ​ടു​ത്ത​യാ​ൾ’, ‘ഒ​ന്നാം ഡോ​സ്​ കു​ത്തി​വെ​പ്പെ​ടു​ത്ത​യാ​ൾ’, ‘രോ​ഗ​മു​ക്തി​നേ​ടി​യ​യാ​ൾ’, ‘രോ​ഗം സ്ഥി​രീ​ക​രി​ക്കാ​ത്ത​യാ​ൾ’ എ​ന്നീ സ്​​റ്റാ​റ്റ​സു​ക​ൾ കാ​ണി​ക്കു​ന്ന​വ​ർ​ക്കാ​ണ്​ ഇ​ല​ക്​​ട്രോ​ണി​ക്​ സം​വി​ധാ​ന​ത്തി​ലൂ​ടെ ബോ​ർ​ഡി​ങ്​ പാ​സു​ക​ൾ ന​ൽ​കു​ക. സാ​േ​ങ്ക​തി​ക ക​ഴി​വു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി യാ​ത്ര​ക്കാ​രു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​തോ​റി​റ്റി​യു​ടെ പി​ന്തു​ണ​യോ​ടെ ന​ട​പ്പാ​ക്കി​യ സം​ഭ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ത്. എ​ല്ലാ വി​മാ​ന ക​മ്പ​നി​ക​ളെ​യും പു​തി​യ സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്ര ഒ​രു​ക്കു​ക​യാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്.

എത്യോപ്യ ഓൺഅറൈവൽ വിസ നിർത്തി

ഓൺ അറൈവൽ വിസ എത്യോപ്യ നിർത്തിവച്ചതോടെ ആ വഴി സൗദിയിലെത്താനുള്ള സാധ്യതയും താൽക്കാലികമായി അടഞ്ഞു. ശനിയാഴ്ച കരിപ്പൂരിൽനിന്നുള്ള വിമാനത്തിൽ ഒമാൻ വഴി എത്യോപ്യയിലേക്ക് പോകേണ്ട വിമാനമാണ് റദ്ദായത്. ഓൺഅറൈവൽ വിസ ലഭിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി.

എത്യോപ്യയിൽ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ഓൺഅറൈവൽ വിസ നിർത്തിയെന്നാണ് ട്രാവൽ ഏജൻസികൾക്കു ലഭിച്ച വിവരം. എത്യോപ്യയിൽനിന്ന് ഒമാൻ വഴി മണിക്കൂറുകൾ വിമാനത്തിൽ സഞ്ചരിച്ചു വേണം സൗദിയിലെത്താൻ. നേരത്തെ നേപ്പാളിൽ കുടുങ്ങിയ മലയാളികൾ ഏറെ സാമ്പത്തിക നഷ്ടം സഹിച്ചാണ് ഇന്ത്യയിലേക്ക് തന്നെ മടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.