
സ്വന്തം ലേഖകൻ: ഗുണനിലവാരമുള്ള പുതിയ സേവനങ്ങള്‍ ചേര്‍ക്കുന്നതിനുള്ള തവക്കല്‍ന മാനേജ്മെന്റിന്റെ ശ്രമത്തിന്റെ ഭാഗമായി സമീപ ഭാവിയില്‍ തവക്കല്‍ന ആപ്പില്‍ ഇ-പേയ്മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് തവക്കല്‍ന സംവിധാനത്തിന്റെ സിഇഒ അബ്ദുല്ല അല്‍ ഈസ്സ പറഞ്ഞു.
സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നുള്ള പങ്കാളികളുമായി തവക്കല്‍ന ആതിഥേയത്വം വഹിക്കുന്ന ഓരോ ഏജന്‍സിയുടെയും സേവനങ്ങളില്‍ തവക്കല്‍ന മാനേജുമെന്റൂം ഈ സേവനങ്ങളില്‍ ഡിജിറ്റല്‍ രേഖകളുണ്ടെന്ന് സൂചിപ്പിച്ച് പ്രവര്‍ത്തിക്കുന്നതായി അല്‍-ഇസ്സ പറഞ്ഞു. കാലാകാലങ്ങളില്‍ മറ്റ് സേവനങ്ങളും തവക്കല്‍ന ആപ്പില്‍ ചേര്‍ത്ത് വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചറിയൽ രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള സൗദി സർക്കാരിന്റെ ശ്രെമങ്ങളുടെ ഭാഗമായി തവക്കൽന ഡിജിറ്റൽ ഐഡന്റിറ്റി ഔദ്യോഗിക രേഖയാക്കാനുള്ള പദ്ധതി ഒരുങ്ങുകയാണ്. സൗദി ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (എസ്‌ഡിഎഐഎ) സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം തവക്കൽന ആപ്ലിക്കേഷനിലെ ഡിജിറ്റൽ ഐഡന്റിറ്റി പ്രോജക്റ്റ് ആരംഭിച്ചു.
സ്വദേശികൾക്കും പ്രവാസികൾക്കും ഇലക്ട്രോണിക് ഐഡി ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ആണ് പദ്ധതി തയ്യാറാക്കുന്നത്. എസ്‌ഡിഎഎയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശ പ്രകാരം ആണ് പുതിയ നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല