
സ്വന്തം ലേഖകൻ: സൗദിയിലെ ഏത് മൊബൈല്‍ സേവന കമ്പനികളിലൂടെയും തവക്കല്‍നാ ആപ്പ് സൗജന്യമായി ഉപയോഗിക്കുവാന്‍ തുടര്‍ന്നും സാധിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന് (സിഐടിസി) അറിയിച്ചു. സൗദിയില്‍ മൊബൈല്‍ സേവനം നല്കുന്ന ഏതൊരു കമ്പനി വഴിയും ആപ്പ് പ്രവൃത്തിക്കുവാനുള്ള ഡാറ്റ സൗജനയമായി ഉപയോഗിക്കാനാകും.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മാളുകളിലും പ്രവേശിക്കുമ്പോള്‍ സ്വദേശികളായാലും വിദേശികളായാലും എല്ലാവരും അവരുടെ ആരോഗ്യസ്ഥിതി തെളിയിക്കാന്‍ തവക്കല്‍ന ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ സെയ്തിരിക്കണമെന്ന് അടുത്തിടെ നിര്‍ബന്ധമാക്കിയിരുന്നു.
കൊറോണ വൈറസ് പാന്‍ഡെമിക്കിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനാണ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളും ശ്രമിച്ചുവരുന്നത്. കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന് 2020 മെയ് മാസത്തില്‍ ‘തവക്കല്‍ന’ ആപ്പ് സൗജന്യമാണെന്ന് അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല