1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2021

സ്വന്തം ലേഖകൻ: സൗദിയിലേക്ക് പോകാന്‍ വേണ്ടി ഒറ്റ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ച് തവക്കൽന ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് നേടിയവരെ ദമ്മാം വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. കൊവിഡ് ബാധിച്ച് സുഖപ്പെട്ടവര്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചാൽ മതിയാകുമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ടെങ്കിലും ദമ്മാം വിമാനത്താവളത്തിൽ നിന്ന് നിരവധി ഇന്ത്യാക്കാർ നാട്ടിലേക്ക് തന്നെ തിരിച്ച് പോന്നുയെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

തവൽക്കന സ്റ്റാറ്റസിൽ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ ആണെന്നും ഇമ്യൂൺ സ്റ്റാറ്റസുണ്ടെന്നും കാണുന്നു. എന്നിട്ടും വിമാനത്താവളത്തില്‍ നിന്ന് പലരും തിരിച്ച് നാട്ടിലേക്ക് പോരുകയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് സൗദിയിലെത്തിയ നിരവധി പേര്‍ തിരിച്ച് പോയി. തിരിച്ച് പോയവരില്‍ മലയാളികളും ഉള്‍പ്പെടും. 15ഓളം പേരെയാണ് ദമ്മാം വിമാനത്താവളത്തിലെ എമിഗ്രേഷൻ അധികൃതർ തിരിച്ചയച്ചത്.

എന്നാല്‍ മറ്റൊരു എയർലൈൻ കമ്പനിയുടെ വിമാനത്തിൽ എത്തിയ ആശ്രിത വിസയിലുള്ള കുടുംബത്തെ എമിഗ്രേഷൻ പൂർത്തിയാക്കി സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്തു. സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവര്‍ക്ക് മാത്രമേ സൗദിയിലേക്ക് ഇപ്പോള്‍ നേരിട്ട് അനുമതി നല്‍ക്കുന്നുള്ളു. തവൽക്കൽന സ്റ്റാറ്റസിൽ രണ്ട് ഡോസുകളും ഒരേ തിയതിയിൽ സ്വീകരിച്ചതായാണ് കൊവിഡ് ബാധിച്ച് ഭേതമായി വാക്സിന്‍ സ്വീകരിച്ചവരുടെ സ്റ്റാസില്‍ കാണുന്നത്. ഇത് എമിഗ്രേഷൻ സിസ്റ്റത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ല എന്നാല്‍ അധികൃതര്‍ പറയുന്നത്. ഇതാണ് യാത്രക്കാരെ തിരിച്ചയക്കാന്‍ കാരണം.

എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വാക്സിന്‍ സ്വീകരിച്ച തിയതികള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. നിശ്ചിത കാലാവധി കഴിഞ്ഞ ശേഷമാണ് ഒരോ ഡോസും കൊവിഡ് വാക്സിന്‍ സ്വകീരിക്കേണ്ടത്. ഇത് വ്യക്തമായി കാണിക്കണം ഇതിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും അധികൃതര്‍ യാത്രക്കാരെ അറിയിച്ചു.

ബാംഗ്ലുർ, ഡല്‍ഹി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും സൗദിയിലെത്തിയ 12 യാത്രക്കാരെയാണ് തിരിച്ചയച്ചെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ സൗദി പ്രവേശനം അനുവദിക്കുകയുള്ളു എന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ച എയർലൈൻ അധികൃതര്‍ കുറ്റക്കാരെന്ന് സൗദിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞതായും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.